Sic-Tech

പ്ലൂട്ടോയിലേയും കുയ്പെര്‍ ബെല്‍റ്റിലേയും രഹസ്യങ്ങളറിയാന്‍ നാസയുടെ പുതിയ ഓര്‍ബിറ്റര്‍
Sic-Tech

പ്ലൂട്ടോയിലേയും കുയ്പെര്‍ ബെല്‍റ്റിലേയും രഹസ്യങ്ങളറിയാന്‍ നാസയുടെ പുതിയ ഓര്‍ബിറ്റര്‍

2015 ലാണ് നാസയുടെ ന്യൂ ഹൊറൈസണ്‍ പേടകം പ്ലൂട്ടോയ്ക്കരികില്‍ എത്തിയത്. സൗരയൂഥത്തിന്റെ അങ്ങേയറ്റത്തിരിക്കുന്ന പ്ലൂട്ടോയെ കുറിച്ചുള്ള മനുഷ്യന്റെ അന്വേഷണത്തിന് വഴിമരുന്നിടുന്ന വിവരങ്ങളാണ്  പേടകം നൽകിയത്. എന്നാല്‍ പ്ലൂട്ടോയെ കുറിച്ച് വിശദമായൊരു പഠനത്തിന് ആവശ്യമായ ഉപകരണങ്ങളൊന്നും ന്യൂ ഹൊറൈസണിൽ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ പ്ലൂട്ടോയുമായി ബന്ധപ്പെട്ട വിശദ പഠനത്തിനായി മറ്റൊരു പ്ലൂട്ടോ ഉദ്യമത്തിന് നാസ കോപ്പുകൂട്ടുകയാണ്. പ്ലൂട്ടോയെ കുറിച്ചും കുയ് പെർ ബെൽറ്റ് ഭാഗത്തെ മറ്റ് വസ്തുക്കളെ കുറിച്ചും വിശദമായി പഠിക്കാന്‍ ഒരു ഓര്‍ബിറ്റര്‍ അയക്കാനുള്ള സാധ്യതകള്‍ തേടുകയാണ് നാസ. ഇതിനായി സൗത്ത് വെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ…

നെപ്റ്റ്യൂണിന്റെ ഉപഗ്രഹങ്ങള്‍ കൂട്ടിമുട്ടാതിരിക്കാന്‍ ‘നൃത്തം’ ചെയ്യുന്നുവെന്ന് നാസ
Sic-Tech

നെപ്റ്റ്യൂണിന്റെ ഉപഗ്രഹങ്ങള്‍ കൂട്ടിമുട്ടാതിരിക്കാന്‍ ‘നൃത്തം’ ചെയ്യുന്നുവെന്ന് നാസ

നമ്മുടെ സൗരയൂഥത്തില്‍ ഭൂമിയില്‍ നിന്നും ഏറ്റവുംകൂടുതല്‍ അകലത്തില്‍ സ്ഥിതിചെയ്യുന്ന ഗ്രഹമാണ് 449.5 കോടി കിലോമീറ്റര്‍ അകലെയുള്ള നെപ്റ്റ്യൂണ്‍. ദൂരമേറെ ആയതിനാല്‍ തന്നെ മനുഷ്യര്‍ക്ക് അധികമൊന്നും പഠിക്കാന്‍ സാധിച്ചിട്ടില്ലാത്ത ഗ്രഹങ്ങളില്‍ ഒന്നുകൂടിയാണിത്. ഇപ്പോഴിതാ നാസയുടെ രസകരമായൊരു കണ്ടെത്തല്‍. നെപ്റ്റ്യൂണിന് നയാദ്, തലാസ് എന്നറിയപ്പെടുന്ന രണ്ട് ഉപഗ്രങ്ങളുണ്ട്. ഇവ പരസ്പരം കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ സവിശേഷമായ ഒരു രീതിയിലാണ് സഞ്ചരിക്കുന്നത്. കോസ്മിക് നൃത്തം എന്ന് നാസ ഈ സഞ്ചാരത്തെ വിളിക്കുന്നു. നാസ പുറത്തുവിട്ട വീഡിയോ കണ്ടാല്‍ അത് ഒരുതരത്തിലുള്ള നൃത്തം തന്നെ. നെപ്റ്റ്യൂണിന്റെ ഉപഗ്രഹങ്ങള്‍ 1840…

ചൊവ്വയുടെ വിചിത്ര ചിത്രങ്ങൾ പകർത്തി ക്യൂരിയോസിറ്റിമ
Sic-Tech

ചൊവ്വയുടെ വിചിത്ര ചിത്രങ്ങൾ പകർത്തി ക്യൂരിയോസിറ്റിമ

മനുഷ്യൻ യാത്ര പോകാനിരിക്കുന്ന ഗ്രഹമാണ് ചൊവ്വ. അടുത്ത പത്ത് വർഷത്തിനുള്ളിൽ ചൊവ്വയിൽ കാലുകുത്താൻ ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് ഗവേഷകർ ആസൂത്രണം ചെയ്യുന്നത്. ഇതിനിടെ ചൊവ്വയില്‍ ദൗത്യം തുടരുന്ന ക്യൂരിയോസിറ്റി റോവര്‍ വിചിത്ര ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയച്ചു. ചൊവ്വാ ഗ്രഹത്തിന്റെ പ്രതലത്തിന്റെ ഭംഗിയും വിശാലതയും കാണിക്കുന്ന കൗതുക ചിത്രങ്ങളാണ് ക്യൂരിയോസിറ്റി അയച്ചിരിക്കുന്നത്. ചൊവ്വയിലെ ഗാലെ ക്രാറ്റര്‍ മേഖലയിലാണ് ജീവന്റെ സാധ്യതകള്‍ ക്യൂരിയോസിറ്റി തേടുന്നത്.  2012 ഓഗസ്റ്റ് മുതല്‍ ക്യൂരിയോസിറ്റി ചൊവ്വയില്‍ ജീവന്‍ തേടിക്കൊണ്ട് ലോകത്തിന്റെ കൗതുകമാകുന്നുണ്ട്. നിലവില്‍ സെന്‍ട്രല്‍…

Sic-Tech

തിരിച്ചു വരവില്ലാത്ത യാത്രക്കൊരുങ്ങുന്നു, ചൊവ്വയില്‍ താമസിക്കാൻ 1000 സ്റ്റാർഷിപ്പുകൾ

ബഹിരാകാശ ഗവേഷകരുടെ എല്ലാ പ്രതീക്ഷകളും ഇപ്പോൾ ചൊവ്വയിലാണ്. നാസയും ഐഎസ്ആർഒയും ഇഎസ്എയും, എന്തിന് സ്വകാര്യ ബഹിരാകാശ ഏജൻസികള്‍ പോലും ചൊവ്വയിലേക്ക് യാത്ര പോകാനിരിക്കുകയാണ്. ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാനുള്ള ദൗത്യത്തിനു മുന്നിലുള്ളത് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് തന്നെയാണ്. ഇലോൺ മസ്കിന്റെ ചൊവ്വാ യാത്രയുടെ രൂപരേഖയെ കുറിച്ച് കഴിഞ്ഞ ദിവസം ഇലോൺ മസ്ക് വെളിപ്പെടുത്തി. തിരിച്ചുവരവിൽ പ്രതീക്ഷയില്ലാത്ത യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. ആദ്യ യാത്രാ സംഘം 2022 ൽ ചൊവ്വയിൽ ലാൻഡ് ചെയ്യുമെന്നാണ് മസ്കിന്റെ പ്രതീക്ഷ. ഭൂമിയിൽ…

Sic-Tech

ആഴക്കടലിലെ കോടികളുടെ ‘നിധി കുഴിച്ചെടുക്കാൻ’ ഇന്ത്യക്ക് 10,000 കോടി, സഹായത്തിന് ഇസ്രോ

ഗവേഷകരെ ആഴക്കടലിലേക്ക് അയയ്ക്കാനുള്ള ഇന്ത്യയുടെ സ്വപ്ന പദ്ധതി ഉടൻ നടപ്പിലാകും. 6000 മീറ്റർ ആഴമുള്ള ആഴക്കടലുകളിൽ വരെ ഗവേഷണം നടത്താൻ സഹായിക്കുന്ന പുതിയ പേടകം ഇസ്രോ ഗവേഷകരാണ് വികസിപ്പിച്ചെടുക്കുന്നത്. ക്രൂ മൊഡ്യൂളിന്റെ ഡിസൈൻ ഇസ്രോ വിദഗ്ധർ വിജയകരമായി വികസിപ്പിച്ചെടുത്തു. 10,000 കോടിയുടേതാണ് ഇന്ത്യയുടെ ഡീപ് ഓഷൻ മിഷൻ. ആഴക്കടലിലേക്ക് ഗവേഷകരെ കൊണ്ടുപോകാനുള്ള ക്യാപ്‌സൂളിന്റെ രൂപകൽപന ഇസ്രോ വിജയകരമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിന് ഇനി അധികൃതരിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. അനുമതി ലഭിച്ചാൽ രൂപകൽപന പ്രകാരമുള്ള പേടകം നിർമിക്കുമെന്ന് ഭൗമശാസ്ത്ര…

Sic-Tech

ബഹിരാകാശം നിറയെ തിളങ്ങുന്ന സാറ്റ്‌ലൈറ്റുകൾ

ഇലക്ട്രിക് കാറുകൾ അപ്രായോഗികമെന്നു കരുതിയിരുന്ന കാലത്ത് ടെസ്‍ല മോട്ടോഴ്സ് സ്ഥാപിച്ച് ലോകത്തിലെ ഏറ്റവും കരുത്താർന്ന ഇലക്ട്രിക് കാറുകൾ നിർമിച്ചു വിസ്മയിപ്പിച്ച വിപ്ലവകാരിയായ സംരംഭകനാണ് ഇലോൺ  മസ്ക്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയോടു മത്സരിച്ചുകൊണ്ട് റോക്കറ്റ് മുതൽ കാർ വരെ ബഹിരാകാശത്തേക്ക് അയച്ചും വാക്വം ടണലിലൂടെ അതിവേഗ ഗതാഗതം എന്ന ആശയമായ ഹൈപർലൂപ് അവതരിപ്പിച്ചും വിപ്ലവങ്ങൾ ആവർത്തിക്കുന്ന മസ്കിന്റെ അടുത്ത പദ്ധതിയാണ് സ്റ്റാർലിങ്ക്. സംഗതി സിംപിളാണ്. ലോകത്തിനു മുഴുവൻ ഇന്റർനെറ്റ്, ഭൂമിയിൽ എല്ലായിടത്തും കണക്ടിവിറ്റി. ഇതേ ആശയവുമായി ഗൂഗിൾ…

രാജാവ് ശനി തന്നെ; ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ വ്യാഴത്തെ കടത്തിവെട്ടി
Sic-Tech

രാജാവ് ശനി തന്നെ; ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ വ്യാഴത്തെ കടത്തിവെട്ടി

ഉപഗ്രഹങ്ങളുടെ എണ്ണത്തില്‍ വ്യാഴത്തെ കടത്തിവെട്ടി ശനി ഒന്നാമതെത്തി. വലയ ഗ്രഹത്തിനുചുറ്റും കറങ്ങുന്ന 20 പുതിയ ഗ്രഹങ്ങളെക്കൂടി കണ്ടെത്തിയതോടെയാണ് വ്യാഴത്തിന് ഒന്നാം സ്ഥാനം നഷ്ടമായത്. ഇതോടെ ശനിക്ക് 82 ഉപഗ്രഹങ്ങളും വ്യാഴത്തിന് 79 ഉപഗ്രഹങ്ങളുമായി.   ഹവായ് ദ്വീപില്‍ സ്ഥാപിച്ച സുബാരു ടെലിസ്‌കോപ്പാണ് ശനിയുടെ പുതിയ ഉപഗ്രഹങ്ങളെ കണ്ടെത്തിയത്. പുതുതായി കണ്ടെത്തിയ ഉപഗ്രഹങ്ങള്‍ക്ക് ശനിയില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്.   ഇവയില്‍ പതിനേഴും എതിര്‍ദിശയിലാണ് ശനിയെ ചുറ്റുന്നതെന്നതും പുതിയ കണ്ടെത്തലിനെ വ്യത്യസ്തമാക്കുന്നു. റിട്ടോഗ്രേഡ് ദിശയെന്നറിയപ്പെടുന്ന ഈ ദിശയ്ക്ക് വിപരീതമായി…

പു​ത്ത​ൻ ഫീ​ച്ച​റു​മാ​യി വാ​ട്സ് ആപ്
Sic-Tech

പു​ത്ത​ൻ ഫീ​ച്ച​റു​മാ​യി വാ​ട്സ് ആപ്

മും​​​ബൈ:​ നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​​ത്തി​​​​നു ​​ശേ​​​​ഷം മെ​​​​സേ​​​​ജു​​​​ക​​​​ൾ ത​​​​നി​​​​യെ അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​കു​​​​ന്ന ‘ഡി​​​​സ​​​​പ്പി​​​​യ​​​​റിം​​​​ഗ് ഫീ​​​​ച്ച​​​​ർ’ വാ​​​​ട്സ് ആ​​​​പ്പി​​​ൽ വ​​​രു​​​ന്നു. നി​​​​ല​​​​വി​​​​ൽ ബീ​​​​റ്റാ വേ​​​​ർ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഫീ​​​​ച്ച​​​​ർ വൈ​​​​കാ​​​​തെ​​​​ത​​​​ന്നെ എ​​​​ല്ലാ വാ​​​​ട്സ് ആ​​പ് ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കും ​ല​​​​ഭ്യ​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​ട്ട്. ഗ്രൂ​​​​പ്പ് മെ​​​​സേ​​​​ജു​​​​ക​​​​ളി​​​​ലാ​​​​കും ഡി​​​​സ​​​​പ്പി​​​​യ​​​​റിം​​​​ഗ് ഫീ​​​​ച്ച​​​​ർ ആ​​​​ദ്യ​​​​മെ​​​​ത്തു​​​​ക​​. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത മെ​​​​സേ​​​​ജു​​​​ക​​​​ൾ അ​​​​ഞ്ചു സെ​​​​ക്ക​​​​ൻഡിനു​​​​ള്ളി​​​​ലോ ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ലോ സ്വ​​​​യം അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​കു​​​​ന്ന​​​​തി​​​​നാ​​​​ണ് ഫീ​​​​ച്ച​​​​ർ ബീ​​​​റ്റാ വേ​​​​ർ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ സൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഏ​​​​തൊ​​​​ക്കെ മെ​​​​സേ​​​​ജു​​​​ക​​​​ളാ​​​​ണ് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​കേ​​​​ണ്ട​​​​തെ​​ന്നു യൂ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്കു തീ​​​​രു​​​​മാ​​​​നി​​​​ക്കാ​​​​നാ​​​​കും. എ​​​​ത്ര സ​​​​മ​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ മെ​​​​സ​​​​ജു​​​​ക​​​​ൾ അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​ക​​​​ണ​​​​മെ​​​​ന്നു ഭാ​​​​വി​​​​യി​​​​ൽ യൂ​​​​സ​​​​റി​​നു തീ​​​​രു​​​​മാ​​​​നി​​​​ക്കാ​​​​നാ​​​​വു​​​​മെ​​​​ന്നാ​​​​ണ്…

നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്‍ഡറില്ല
Sic-Tech

നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്‍ഡറില്ല

വാഷിങ്ടണ്‍: നാസയുടെ ഓര്‍ബിറ്ററിനും വിക്രം ലാന്‍ഡറിന്റെ സൂചന നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ പ്രതീക്ഷ മങ്ങുന്നു. ചന്ദ്രനെ കുറിച്ചുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ക്കും ചാന്ദ്രദൗത്യങ്ങള്‍ക്കുമായി നാസ വിക്ഷേപിച്ച ലൂണാര്‍ റീകോനസന്‍സ് ഓര്‍ബിറ്ററിന് (LRO) വിക്രം ലാന്‍ഡറിനെക്കുറിച്ചുള്ള സൂചന ലഭിക്കാത്തതാണ് ഇന്ത്യന്‍ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പിച്ചത്.  2009 ല്‍ വിക്ഷേപിച്ച ഈ ഓര്‍ബിറ്റര്‍ ചൊവ്വാഴ്ച വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതായി കരുതുന്ന ചന്ദ്രോപരിതലഭാഗം കടന്നുപോയിരുന്നുവെങ്കിലും ലാന്‍ഡറെക്കുറിച്ച് സൂചന നല്‍കാന്‍ സാധിക്കുന്ന ചിത്രങ്ങളോ സിഗ്നലുകളോ ഓര്‍ബിറ്ററിന് ശേഖരിക്കാന്‍ സാധിച്ചില്ല എന്ന് നാസ…

ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ലെ സൂ​ക്ഷ്മ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് ഐ​എ​സ്ആ​ർ​ഒ
Main News, Sic-Tech

ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ലെ സൂ​ക്ഷ്മ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് ഐ​എ​സ്ആ​ർ​ഒ

ബം​ഗ​ളൂ​രു: ച​ന്ദ്ര​യാ​ൻ പ​ക​ർ​ത്തി​യ ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ന്‍റെ സൂ​ക്ഷ്മ​ദൃ​ശ്യം പു​റ​ത്തു​വി​ട്ട് ഐ​എ​സ്ആ​ർ​ഒ. ഓ​ർ​ബി​റ്റ​ർ ഹൈ ​റെ​സ​ല്യൂ​ഷ​ൻ ക്യാ​മ​റ(​ഒ​എ​ച്ച്ആ​ർ​സി) ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ പ​ക​ർ​ത്തി​യ​ത്. ഓ​ർ​ബി​റ്റ​റി​ൽ ഘ​ടി​പ്പി​ച്ച ലാ​ർ​ജ് ഏ​രി​യ സോ​ഫ്റ്റ് എ​ക്സ്റേ സ്പെ​ക്ട്രോ​മീ​റ്റ​ർ ചാ​ർ​ജു​ള്ള ക​ണി​ക​ക​ളെ​യും അ​തി​ന്‍റെ വ്യ​തി​യാ​ന​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണി​ത്. ച​ന്ദ്ര​ന്‍റെ 100 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​ണ് ഓ​ർ​ബി​റ്റ​റു​ള്ള​ത്. ബോ​ഗ​സ്ലാ​വ്സ്കി ഇ ​എ​ന്ന ഗ​ർ​ത്ത​വും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളും അ​ട​ങ്ങു​ന്ന ഭാ​ഗ​ത്തി​ന്‍റെ സൂ​ക്ഷ്മ ദൃ​ശ്യ​ങ്ങ​ളാ​ണ് ഒ​എ​ച്ച്ആ​ർ​സി പ​ക​ർ​ത്തി​യ​ത്. ച​ന്ദ്ര​യാ​ന്‍-2 പേടകം പ​ക​ര്‍​ത്തി​യ മ​റ്റു ചി​ത്ര​ങ്ങ​ള്‍ ഐ​എ​സ്ആ​ര്‍ഒ നേ​ര​ത്തെ പു​റ​ത്തു​വി​ട്ടി​രു​ന്നു.

1 2 3 16