Kollywood

സൂര്യ ചിത്രം എന്‍ജികെയുടെ പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
Entertainment, Kollywood

സൂര്യ ചിത്രം എന്‍ജികെയുടെ പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സൂര്യ നായകനാകുന്ന ചിത്രം എന്‍ജികെയുടെ പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സൂര്യ ചിത്രമാണ് എന്‍ജികെ. എന്‍ജികെ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സൂര്യ എംഎല്‍എയുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന. കാകും മുന്നേട്ര കഴകം പാര്‍ട്ടിയുടെ സംസ്ഥാന യൂത്ത് വിംഗ് പ്രസിഡന്റ് എന്‍ജെ കുമാരന്‍ എംഎല്‍എ ആയാണ് സൂര്യ വേഷമിടുന്നത്. സൂര്യ ആദ്യമായാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍റെ വേഷത്തിലെത്തുന്നത്.

വിശാല്‍ സംവിധാനത്തിലേക്ക്
Entertainment, Kollywood

വിശാല്‍ സംവിധാനത്തിലേക്ക്

തമിഴകത്തെ മുന്‍ നിര താരവും നടികര്‍ സംഘം പ്രസിഡന്റുമായ വിശാല്‍ സംവിധാനത്തിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്. മൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു പ്രമേയമാണ് വിശാല്‍ സംവിധാനത്തിലേക്ക് കടക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളതെന്നാണ് സൂചന. ത്രിഷ ചിത്രത്തിലെ നായിക വേഷത്തില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. വിശാല്‍ നായകനായി എത്തിയ സണ്ടക്കോഴി 2 തിയറ്ററുകളില്‍ ശരാശരി പ്രകടനം മാത്രമാണ് കാഴ്ച വെച്ചിട്ടുള്ളത്. ലിംഗുസാമി സംവിധാനം ചെയ്ത ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക വേഷത്തില്‍ എത്തിയത്.

കേരളത്തില്‍ റെക്കോര്‍ഡ് റിലീസുമായി വിജയ് ചിത്രം സര്‍ക്കാര്‍
Entertainment, Kollywood

കേരളത്തില്‍ റെക്കോര്‍ഡ് റിലീസുമായി വിജയ് ചിത്രം സര്‍ക്കാര്‍

കേരളത്തില്‍ റെക്കോര്‍ഡ് റിലീസുമായി വിജയ് ചിത്രം സര്‍ക്കാര്‍. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം കേരളമൊട്ടാകെ 408 തീയേറ്ററുകളിലാണ് എത്തുക. തുപ്പാക്കി, കത്തി എന്നീ ഹിറ്റുകള്‍ക്ക് ശേഷം എ ആര്‍ മുരുഗദോസും വിജയ്യും ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. തമിഴ്നാട് രാഷ്ട്രീയത്തില്‍ ഇടപെടുന്ന ഒരു കോര്‍പറേറ്റ് മേധാവിയായാണ് വിജയ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് ടീസറിലെ സൂചന. ഗൂഗിള്‍ സിഇഒയെ പോലുള്ള കഥാപാത്രമായിരിക്കും വിജയ്യുടേതെന്ന് മുരുഗദോസ് നേരത്തേ പറഞ്ഞിരുന്നു. തമിഴിന് പുറമേ തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിനെത്തും. എ ആര്‍…

കാര്‍ത്തി ചിത്രം ദേവിന്‍റെ ടീസര്‍ പുറത്തിറങ്ങി
Entertainment, Kollywood

കാര്‍ത്തി ചിത്രം ദേവിന്‍റെ ടീസര്‍ പുറത്തിറങ്ങി

രജത് രവിശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം ദേവിന്‍റെ ടീസര്‍ പുറത്തിറങ്ങി. കാര്‍ത്തി നായകനാകുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് ആണ് നായികയായെത്തുന്നത്. കാര്‍ത്തിയുടെ പതിനേഴാമത്തെ ചിത്രമാണിത്. ഡിസംബര്‍ 21ന് ചിത്രം തിയ്യറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത് പ്രകാശ് രാജ്, രമ്യ കൃഷ്ണന്‍, വംശി, അമൃത തുടങ്ങിയവരാണ്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചെന്നൈ, ഹൈദരാബാദ്, മണാലി, യുഎസ്‌എ തുടങ്ങുയ സ്ഥലങ്ങളിലായിരുന്നു ദേവിന്റെ ചിത്രീകരണം. 55 കോടി ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത്…

മാരി 2 സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
Entertainment, Kollywood

മാരി 2 സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ധനുഷ് നായകനാകുന്ന മാരി 2ന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വില്ലന്‍ വേഷത്തില്‍ എത്തുന്നത്  ടോവിനോ തോമസാണ്. ഡിസംബര്‍ 21ന് ചിത്രം തിയറ്ററുകളില്‍ എത്തും. 2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണിത്. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്ട് ഗെറ്റപ്പുകളിലാണ് ടോവിനോ എത്തുന്നത്. സായ് പല്ലവി, വരലക്ഷ്മി, കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

വിജയ്‌യുടെ സർക്കാർ ടീസർ പുറത്തിറങ്ങി
Kollywood

വിജയ്‌യുടെ സർക്കാർ ടീസർ പുറത്തിറങ്ങി

ഏതു രാജ്യത്തു ചെന്നാലും എതിർക്കുന്നവരെ തച്ചുടച്ച ശേഷം മാത്രം രാജ്യം വിടുന്ന കോർപ്പറേറ്റ് ഭീകരൻ. ഈ മുഖവുരയുമായിട്ടു അവൻ വരികയാണ്. ഇളയ ദളപതി വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം സർക്കാരിന്റെ ടീസർ എന്തു കൊണ്ടും മാസ്സ് എൻട്രി തന്നെ. ചിത്രീകരണ കാലയളവിലൊന്നും ഉള്ളടക്കത്തെ കുറിച്ചു സൂചനകൾ അധികം ഒന്നും പുറത്തു വിടാതിരുന്ന ചിത്രത്തിന്റെ ടീസർ റിലീസ് തിയതി വരെ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുമെന്നു സാരം. ടീസറിൽ പറയുന്ന കഥയിൽ സമ്മതിദായകാവകാശം നിർവഹിക്കാൻ വിദേശത്തു നിന്നും നാട്ടിൽ…

വിജയ്‌യുടെ പുതിയ സിനിമ സര്‍ക്കാരിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി
Entertainment, Kollywood

വിജയ്‌യുടെ പുതിയ സിനിമ സര്‍ക്കാരിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി

വിജയ്‌യെ നായകനാക്കി മുരുഗദോസ് ഒരുക്കുന്ന പുതിയ സിനിമ സര്‍ക്കാരിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. കൂളിങ് ഗ്ലാസില്‍ കത്തുന്ന സിഗരറ്റുമായി സ്റ്റൈലിഷ് ലുക്കിലാണ് വിജയ് എത്തുന്നത്. തുപ്പാക്കി, കത്തി എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായിക. എ ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍. നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി, കലി, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഗിരീഷ് ഗംഗാധരന്‍.

സന്താനം നായകനാകുന്ന സെര്‍വര്‍ സുന്ദരം ജൂലൈ 6 ന്
Entertainment, Kollywood

സന്താനം നായകനാകുന്ന സെര്‍വര്‍ സുന്ദരം ജൂലൈ 6 ന്

സംവിധായകന്‍ ആനന്ദ് ബല്‍ക്കി , സന്താനത്തെ നായകനാക്കി അണിയിച്ചൊരുക്കിയ തമിഴ് ചിത്രം സെര്‍വര്‍ സുന്ദരം ജൂലൈ 6 ന് തിയേറ്ററുകളില്‍ എത്തും. പുതുമുഖം വൈഭവി നായികയാവുന്ന സെര്‍വര്‍ സുന്ദരത്തില്‍ തമിഴ് താരമായിരുന്ന നാഗേഷിന്‍റെ കൊച്ചുമകന്‍ ബിജേഷും അഭിനയിക്കുന്നുണ്ട്. കിറ്റി, രാധാ രവി, സ്വാമിനാഥന്‍, മയില്‍സ്വാമി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെര്‍വര്‍ സുന്ദരത്തില്‍ ഷെഫിന്‍റെ വേഷത്തിലാണ് സന്താനം എത്തുക.

നാല് ദിവസം കൊണ്ട് 100 കോടി കളക്ഷന്‍ പിന്നിട്ട് കാല
Entertainment, Kollywood

നാല് ദിവസം കൊണ്ട് 100 കോടി കളക്ഷന്‍ പിന്നിട്ട് കാല

നാല് ദിവസം കൊണ്ട് 100 കോടി കളക്ഷന്‍ പിന്നിട്ട് രജനി കാന്തിന്‍റെ കാല. രജനികാന്ത്-പാ രഞ്ജിത്ത് ചിത്രം കാല വേള്‍ഡ് വൈഡ് ബോക്‌സ് ഓഫീസിലാണ് 100 കോടി പിന്നിട്ടത്. മൂന്നു ദിവസം കൊണ്ട് കേരളത്തില്‍ നിന്നും ചിത്രം വാരിക്കൂട്ടിയത് 5.7 കോടി രൂപയാണ്. അഞ്ച് ദിനം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ചിത്രം വാരിക്കൂട്ടിയത് 40 ലക്ഷമാണ്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം തന്നെ ചിത്രം 50 കോടി കടന്നു. ഇതോടെ ചെന്നൈ നഗരത്തിലെ ഏറ്റവും മികച്ച ആദ്യ…

വിജയ് സേതുപതി നായകനായെത്തുന്ന ജുംഗയുടെ ടീസര്‍ പുറത്തിറങ്ങി
Entertainment, Kollywood

വിജയ് സേതുപതി നായകനായെത്തുന്ന ജുംഗയുടെ ടീസര്‍ പുറത്തിറങ്ങി

വിജയ് സേതുപതി നായകനായെത്തുന്ന ജുംഗയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ ഓഡിയോ റിലീസിന് മുന്നോടിയായാണ് ടീസര്‍ പുറത്തിറങ്ങിയത്. 0.33 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയത്. സൈലേഷ, മഡോണ സെബാസ്റ്റിയന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. വിജയ് സേതുപതി പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. ഗോകുലാണ് സംവിധാനം. സിദ്ധാര്‍ത്ഥ് വിപിനാണ് സംഗീതം.

1 2