Bollywood

നല്ലതും മോശമായതുമായ ദിവസങ്ങളിലൂടെ കടന്നുപോകുന്നെന്ന് സോണാലി ബിന്ദ്ര
Bollywood

നല്ലതും മോശമായതുമായ ദിവസങ്ങളിലൂടെ കടന്നുപോകുന്നെന്ന് സോണാലി ബിന്ദ്ര

മുംബൈ: അർബുദത്തിന്‍റെ കാലഘട്ടങ്ങളിൽ നേരിട്ട പരീക്ഷണങ്ങളെ മനക്കരുത്തോടെ അതിജീവിക്കുകയാണ് ബോളിവുഡ് താരം സോനാലി ബിന്ദ്ര. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സോനാലി ബിന്ദ്ര കഴിഞ്ഞുപോയ ദിവസങ്ങളെക്കുറിച്ച് കുറിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി നല്ലതും മോശവുമായ ദിവസങ്ങളിലൂടെയാണ് കടന്നുപോയത്. വിരലനക്കുന്നതിനു പോലും വേദന അനുഭവിച്ച ദിവസങ്ങളിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ചില സമയത്ത് ശാരീരികമായ വേദന ആയിരിക്കും അതു കഴിയുമ്പോൾ മാനസികമായും വൈകാരികമായും ഞാൻ വളരെ വേദനയായിരിക്കും അനുഭവിക്കുന്നത്. കീമോയ്ക്കും സർജറിക്കും ശേഷം വളരെ വേദന നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്നുപോയത്. ഓരോ…

ഞെട്ടിക്കുന്ന ട്രെയ്‌ലറുമായി പൂനം പാണ്ഡെ
Bollywood

ഞെട്ടിക്കുന്ന ട്രെയ്‌ലറുമായി പൂനം പാണ്ഡെ

അടങ്ങിയിരിക്കാനാവുന്നില്ല പൂനത്തിന്റെ ആരാധകർക്ക്. പൂനം നായികയാവുന്ന, അടുത്തിടെ ഇറങ്ങിയ ജേർണി ഓഫ് കർമ്മ യുടെ ട്രെയ്‌ലർ അഞ്ചു ദിവസങ്ങൾക്കുള്ളിൽ കണ്ടതു 50 ലക്ഷത്തോളം പേർ! കാരണം മറ്റൊന്നുമല്ല അത്രയ്ക്ക് ഗ്ലാമറസാണ് പൂനം പാണ്ഡെ ഇതിൽ. ഗ്ലാമർ എന്ന് പറഞ്ഞാൽ അതിന്റെ കൊടുമുടിയോളം കയറിയിട്ടുണ്ട്‍ നായിക. മുൻകാല ബോളിവുഡ് വില്ലൻ ശക്തി കപൂറാണ് നായകൻ. ചേരിയിൽ വളർന്നു, പഠിച്ചു, വിദേശ തൊഴിൽ സ്വപ്നം കാണുന്ന പെൺകുട്ടിയാണ് പൂനം. അതിനിടെ പ്രായം ചെന്ന ഒരു മനുഷ്യനോടു തോന്നുന്ന അവളുടെ കാമനകളാണ്…

രണ്‍വീര്‍- ദീപിക വിവാഹം നവംബറില്‍
Bollywood, Entertainment

രണ്‍വീര്‍- ദീപിക വിവാഹം നവംബറില്‍

നവംബര്‍ 19ന് മുംബൈയില്‍ വച്ച്‌ ഹിന്ദുമതാചാരപ്രകാരം രണ്‍വീര്‍- ദീപിക വിവാഹിതരാവുമെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂ എന്നാണ് വിവരം. രണ്‍വീറിന്‍റെയും കുടുംബത്തിന്‍റെയും ഒപ്പം ദീപിക ഷോപ്പിങ് നടത്തിയതും ആഭരണങ്ങള്‍ വാങ്ങാന്‍ ലണ്ടനിലെത്തിയതുമെല്ലാം വിവാഹത്തിന് മുന്നോടിയായാണെന്നാണ് വിവരം.

ദുല്‍ഖറിന്‍റെ ഹിന്ദി ചിത്രം ഓഗസ്റ്റില്‍
Bollywood, Entertainment

ദുല്‍ഖറിന്‍റെ ഹിന്ദി ചിത്രം ഓഗസ്റ്റില്‍

ദുല്‍ഖര്‍ സല്‍മാന്‍റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്‍ ഓഗസ്റ്റ് 10ന് തിയറ്ററുകളിലെത്തും. പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇര്‍ഫാന്‍ ഖാനും ചിത്രത്തില്‍ മുഖ്യ വേഷത്തിലുണ്ട്. ആകര്‍ഷ് ഖുരാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിഥില പാല്ക്കര്‍, കൃതി ഖര്‍ബന്ദ എന്നിവരാണ് നായികമാരായി എത്തുന്നത്. അതിനിടെ ദുല്‍ഖര്‍ തന്റെ അടുത്ത ബോളിവുഡ് ചിത്രത്തിനും കരാറായിട്ടുണ്ട്.