പരിസ്ഥിതി

ശ​ക്ത​മാ​യ മ​ഴ: ത​മി​ഴ്നാ​ട്ടി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി
Main News, National, പരിസ്ഥിതി

ശ​ക്ത​മാ​യ മ​ഴ: ത​മി​ഴ്നാ​ട്ടി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ തി​രു​വ​ള്ളു​വ​ർ, തൂ​ത്തു​ക്കു​ടി, രാ​മ​നാ​ഥ​പു​രം എ​ന്നീ ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കാ​ഞ്ചീ​പു​രം, ക​ട​ലൂ​ർ, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി ന​ൽ​കി. ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ പു​തു​ച്ചേ​രി​യി​ലെ സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മ​ദ്രാ​സ് സ​ർ​വ​ക​ലാ​ശാ​ല​യും അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല​യും തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

Main News, National, പരിസ്ഥിതി

“ബു​ൾ​ബു​ൾ’ പ​ശ്ചി​മ​ബം​ഗാ​ൾ, ഒ​ഡീ​ഷ തീ​ര​ത്ത് വീ​ശി​യ​ടി​ച്ചു

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ബം​ഗാ​ളി​ലെ​യും ഒ​ഡീ​ഷ​യി​ലെ​യും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ബു​ൾ​ബു​ൾ ചു​ഴ​ലി​ക്കാ​റ്റ് വീ​ശി​യ​ടി​ച്ചു. ര​ണ്ടു പേ​ർ മ​രി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​നൊ​പ്പം ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. മ​ണി​ക്കൂ​റി​ൽ 110-120 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ് കാ​റ്റ് വീ​ശു​ന്ന​ത്. മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ കോ​ൽ​ക്ക​ത്ത​യി​ലെ നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് വി​മാ​ന​ത്താ​വ​ളം ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ചു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്.

Featured, Main News, കേരള വാർത്തകൾ, പരിസ്ഥിതി

തീവ്രമഴ പെയ്യില്ല; എ​ല്ലാ ജി​ല്ല​ക​ളി​ലേ​യും റെ​ഡ് അ​ല​ർ​ട്ട് പി​ന്‍​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ഴ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്നു സം​സ്ഥാ​ന​ത്തെ അ​ഞ്ച് ജി​ല്ല​ക​ളി​ൽ ന​ൽ​കി​യി​രു​ന്ന റെ​ഡ് അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ചു. ഇ​ന്ന് രാ​വി​ലെ പത്തിന് പ്ര​സി​ദ്ധീ​ക​രി​ച്ച ബു​ള്ള​റ്റി​നി​ലാ​ണ് പു​തി​യ വി​വ​ര​ങ്ങ​ള്‍. ഇ​ടു​ക്കി ജി​ല്ല​യി​ല്‍ ഓ​റ​ഞ്ച് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി​രു​ന്നു റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നത്. 24 മ​ണി​ക്കൂ​റി​ൽ 205 മി​ല്ലി​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് (അ​തി​തീ​വ്ര മ​ഴ) പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ചൊ​വ്വാ​ഴ്ച…

crime, Main News, National, പരിസ്ഥിതി

ജീ​വി​ക​ൾ​ക്കും ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്; മൃ​ഗ-​പ​ക്ഷി ബ​ലി നി​രോ​ധി​ച്ച് ഉ​ത്ത​ര​വ്

അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ ക്ഷേ​ത്ര​ങ്ങ​ളി​ൽ മൃ​ഗ-​പ​ക്ഷി ബ​ലി നി​രോ​ധി​ച്ചു ഹൈ​ക്കോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് സ​ഞ്ജോ​യ് ക​രോ​ൾ, ജ​സ്റ്റീ​സ് അ​രി​ന്ദം ലോ​ധ് എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ​യാ​ണ് ഉ​ത്ത​ര​വ്. റി​ട്ട. ജ​ഡ്ജി സു​ഭാ​ഷ് ഭ​ട്ടാ​ർ​ജി സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലാ​ണു വി​ധി. ത്രി​പു​ര​യി​ലെ ഏ​തെ​ങ്കി​ലും ക്ഷേ​ത്ര പ​രി​ധി​യി​ൽ മൃ​ഗ​ത്തേ​യോ പ​ക്ഷി​യേ​യോ ബ​ലി​യ​ർ​പ്പി​ക്കു​ന്ന​തി​നു ഭ​ര​ണ​കൂ​ട​ത്തേ​യോ വ്യ​ക്തി​യേ​യോ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​ന​യു​ടെ 21-ാം വ​കു​പ്പ് അ​നു​ശാ​സി​ക്കു​ന്ന ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം ജീ​വി​ക​ൾ​ക്കു​മു​ണ്ടെ​ന്നും വി​ധി​ന്യാ​യ​ത്തി​ൽ കോ​ട​തി വ്യ​ക്ത​മാ​ക്കി. ത്രി​പു​ര​യി​ലെ ത്രി​പു​രേ​ശ്വ​രി ക്ഷേ​ത്രം, ച​തു​ർ​ദാ​സ് ദേ​വ​താ ബാ​രി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ…

Featured, Kerala, Main News, കേരള വാർത്തകൾ, പരിസ്ഥിതി

മ​ണി​യാ​ർ ബാ​രേ​ജി​ൽ​നി​ന്ന് അ​ധി​ക ജ​ലം തു​റ​ന്നു​വി​ടും; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ

പ​ത്ത​നം​തി​ട്ട: മ​ണി​യാ​ർ ബാ​രേ​ജി​ൽ​നി​ന്ന് അ​ധി​ക ജ​ലം തു​റ​ന്നു​വി​ട്ട് ട്ര​യ​ൽ റ​ൺ ന​ട​ത്തും. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 4.30 മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ​യാ​ണ് ട്ര​യ​ൽ റ​ൺ. ആ​റ​ന്മു​ള ഉ​തൃ​ട്ടാ​തി ജ​ലോ​ത്സ​വ​ത്തി​ന് പ​മ്പാ​ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​ണ് അ​ധി​ക ജ​ലം തു​റ​ന്നു​വി​ടു​ന്ന​ത്. പ​മ്പാ ന​ദി​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ‌ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ർ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.

നാ​ഗാ​ലാ​ൻ​ഡി​ൽ ഭൂ​ച​ല​നം
Main News, National, പരിസ്ഥിതി

നാ​ഗാ​ലാ​ൻ​ഡി​ൽ ഭൂ​ച​ല​നം

കോ​ഹി​മ: നാ​ഗാ​ലാ​ൻ​ഡി​ൽ നേ​രി​യ ഭൂ​ച​ല​നം. ത്വെ​ൻ​സം​ഗ് പ്ര​ദേ​ശ​ത്താ​ണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 4.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല. സു​നാ​മി മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടി​ല്ല.

Main News, National, ദേശീയ വാർത്തകൾ, പരിസ്ഥിതി

ക​ർ​ണാ​ട​ക മ​ഴ​ക്കെ​ടു​തി: മ​ര​ണം 82 ആ​യി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ മ​ഴ​ക്കെ​ടു​തി​ക​ളി​ൽ ഇ​തു​വ​രെ 82പേ​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ബെ​ൽ​ഗാ​വി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ മ​രി​ച്ച്. 19 പേ​ർ​ക്കാ​ണ് ഇ​വി​ടെ ജീ​വ​ഹാ​നി സം​ഭ​വ​ച്ച​ത്. സം​സ്ഥാ​ന​ത്ത് ഒ​ൻ​പ​ത് പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 195 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. പ്ര​ള​യം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 10,000 രൂ​പ വീ​തം ന​ൽ​കും. പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ല്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തെ വി​വി​ധ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി…

Featured, Kerala, Main News, കേരള വാർത്തകൾ, പരിസ്ഥിതി

വ​ഴി​ക്ക​ട​വ് പു​ഞ്ച​ക്കൊ​ല്ലി​യി​ൽ 250 ആ​ദി​വാ​സി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു

നി​ല​ന്പൂ​ർ: വ​ഴി​ക്ക​ട​വ് പു​ഞ്ച​ക്കൊ​ല്ലി​യി​ൽ ര​ണ്ട് കോ​ള​നി​ക​ളി​ലാ​യി 250 ആ​ദി​വാ​സി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു. കാ​ട്ടു​നാ​യ്ക്ക​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ് ഇ​വി​ടെ കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​വ​രെ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​ർ ത​യാ​റാ​യി​ല്ല. പു​ഞ്ച​ക്കൊ​ല്ലി​യെ മ​റ്റു സ്ഥ​ല​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പി​ക്കു​ന്ന പാ​ലം മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ ത​ക​ർ​ന്ന​തോ​ടെ കോ​ള​നി ഒ​റ്റ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക​ൾ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കോ​ര​ൻ​പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തോ​ടെ പു​ഞ്ച​ക്കൊ​ല്ലി കോ​ള​നി വെ​ള്ള​ത്തി​ലാ​യി​രു​ന്നു.

ബേ​ക്ക​ൽ കോ​ട്ട​യു​ടെ ഭി​ത്തി ത​ക​ർ​ന്നു: സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണം
Featured, Kerala, Main News, കേരള വാർത്തകൾ, പരിസ്ഥിതി

ബേ​ക്ക​ൽ കോ​ട്ട​യു​ടെ ഭി​ത്തി ത​ക​ർ​ന്നു: സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണം

ബേ​ക്ക​ൽ: ക​ന​ത്ത​മ​ഴ​യി​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ബേ​ക്ക​ൽ കോ​ട്ട​യു​ടെ ഭി​ത്തി ത​ക​ർ​ന്നു. കോ​ട്ട​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ കി​ഴ​ക്കു ഭാ​ഗ​ത്ത് പു​റ​ത്തേ​ക്കു​ള്ള ര​ണ്ടാ​മ​ത്തെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഭി​ത്തി​യാ​ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. ഇ​തേ​തു​ട​ർ​ന്ന് ഇ​തി​നു മു​ക​ളി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​ർ പ്ര​വേ​ശി​ക്കു​ന്ന​ത് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ (എ​സ്എ​സ്ഐ) നി​രോ​ധി​ച്ചു. നൂ​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​ന്‍​പ് നി​ര്‍​മി​ച്ച ച​രി​ത്ര​ശേ​ഷി​പ്പാ​ണ് കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന​ത്.

Featured, Kerala, കേരള വാർത്തകൾ, പരിസ്ഥിതി

1639 ക്യാംപുകളിലായി 2.51 ലക്ഷം പേർ; മരിച്ചവർ 72, കാണാതായവർ 58

സംസ്ഥാനത്തു മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതി രൂക്ഷം. ഞായർ വൈകിട്ട് ഏഴു വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് മഴദുരിതത്തിൽ 72 പേരാണു മരിച്ചത്. 58 പേരെ കാണാനില്ല. കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. 1,639 ക്യാംപുകളിലായി 2,51,831 പേർ കഴിയുന്നു. 73,076 കുടുംബങ്ങൾ. കോഴിക്കോട് ജില്ലയിലാണ് കൂടുതൽ ക്യാംപ്– 313. തൃശൂർ (251), മലപ്പുറം (235), വയനാട് (210) ജില്ലകളാണു തൊട്ടുപിന്നിൽ. മലപ്പുറത്ത് 56,203, കോഴിക്കോട് 53,642, തൃശൂരിൽ 42,176, വയനാട്ടിൽ 37,059 പേർ ക്യാംപുകളിൽ…

1 2