അന്താരാഷ്ട്രം

Main News, World, അന്താരാഷ്ട്രം

യു​ദ്ധ​ത്തി​നി​ടെ കാ​ണാ​താ​യ 20,000ലേ​റെ​പ്പേ​ർ മ​രി​ച്ചെ​ന്ന് ശ്രീ​ല​ങ്ക​ൻ​ പ്ര​സി​ഡ​ണ്ട്

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ യു​ദ്ധ​ത്തി​നി​ടെ കാ​ണാ​താ​യ​വ​രെ​ല്ലാം കൊ​ല്ല​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് ഗോ​താ​ബാ​യ ര​ജ​പ​ക്സെ. 26 വ​ർ​ഷ​മാ​യി വി​മ​ത ത​മി​ഴ് ടൈ​ഗ​ർ വി​ഭാ​ഗ​വു​മാ​യി നി​ല​നി​ന്നി​രു​ന്ന ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ കാ​ണാ​താ​യ​വ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്. 26 വ​ർ​ഷം നീ​ണ്ടു നി​ന്ന പോ​രാ​ട്ടം 2009 മേ​യി​ലാ​ണ് അ​വ​സാ​നി​ച്ച​ത്. അ​തു​വ​രെ​യു​ള്ള ഏ​റ്റു​മു​ട്ട​ലു​ക​ളി​ലാ​കെ 10,000 പേ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​യി​രു​ന്നു ക​ണ​ക്ക്. ഏ​റ്റ​മു​ട്ട​ൽ ന​ട​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ലൊ​ന്നി​ൽ ര​ജ​പ​ക്സെ ല​ങ്ക​ൻ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ഇ​പ്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക വെ​ളി​പ്പെ​ടു​ത്ത​ലാ​ണോ എ​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ബാ​ജ്‌​വ​യു​ടെ കാ​ലാ​വ​ധി നീ​ട്ടാ​ൻ പാ​ക്കി​സ്ഥാ​ൻ നി​യ​മം പാ​സാ​ക്കി
Main News, World, അന്താരാഷ്ട്രം

ബാ​ജ്‌​വ​യു​ടെ കാ​ലാ​വ​ധി നീ​ട്ടാ​ൻ പാ​ക്കി​സ്ഥാ​ൻ നി​യ​മം പാ​സാ​ക്കി

ഇ​സ്‌ലാ​മാ​ബാ​ദ്: പാ​ക് ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ ഖ​മ​ർ ജാ​വേ​ദ് ബാ​ജ്‌​വ​യു​ടെ കാ​ലാ​വ​ധി നീ​ട്ടു​ന്ന​തി​നു സ​ഹാ​യ​ക​ര​മാ​യ ബി​ൽ പാ​ക് പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി. ക​ര, നാ​വി​ക, വ്യോ​മ സേ​നാ മേ​ധാ​വി​ക​ളു​ടെ​യും ജോ​യി​ന്‍റ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്‍റെ​യും വി​ര​മി​ക്ക​ൽ പ്രാ​യം 60ൽ​നി​ന്ന് 64 ആ​ക്കു​ന്ന​തി​നു​ള്ള മൂ​ന്നു ബി​ല്ലു​ക​ളാ​ണ് സെ​ന​റ്റി​ൽ പാ​സാ​യ​ത്. പ്ര​സി​ഡ​ന്‍റ് ആ​രി​ഫ് ആ​ൽ​വി ഒ​പ്പു​വ​ച്ചാ​ൽ നി​യ​മ​മാ​കും. ക​ഴി​ഞ്ഞ വ​ർ​ഷം വി​ര​മി​ക്കേ​ണ്ടി​യി​രു​ന്ന ജ​ന​റ​ൽ ബാ​ജ്‌​വ​യ്ക്ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ കാ​ലാ​വ​ധി നീ​ട്ടി​ക്കൊ​ടു​ത്തി​രു​ന്നു. നി​യ​മ​സാ​ധു​ത ഇ​ല്ലെ​ന്നു പ​റ​ഞ്ഞ് ഇ​ത് സു​പ്രീം​കോ​ട​തി…

ഇറാന് മ​റു​പ​ടി ഉ​പ​രോ​ധം; യു​ദ്ധ​ത്തി​നി​ല്ലെ​ന്ന് ട്രം​പ്
Main News, World, അന്താരാഷ്ട്രം

ഇറാന് മ​റു​പ​ടി ഉ​പ​രോ​ധം; യു​ദ്ധ​ത്തി​നി​ല്ലെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നു​മാ​യി യു​ദ്ധ​ത്തി​നി​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക സ​മാ​ധാ​ന​ത്തി​ലാ​ണ് വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​റാ​ക്കി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക കേ​ന്ദ്ര​ത്തി​ൽ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്തോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​മേ​രി​ക്ക​ൻ സൈ​ന്യം എ​ന്തി​നും ത​യാ​റാ​ണ്. എ​ന്നാ​ൽ ഇ​റാ​ൻ പി​ന്നി​ലേ​ക്ക് പോ​കു​ന്ന​താ​യി തോ​ന്നു​ന്നു. ഇ​ത് ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും ന​ല്ല​താ​ണ്, ലോ​ക​ത്തി​നു ത​ന്നെ ന​ല്ല​കാ​ര്യ​മാ​ണ്- ട്രം​പ് പ​റ​ഞ്ഞു. ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ചെ​റി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ മാ​ത്ര​മാ​ണ് ഉണ്ടായതെ​ന്നും ട്രം​പ് പ​റ​ഞ്ഞു. തി​രി​ച്ച​ടി സം​ബ​ന്ധി​ച്ച് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ്…

Main News, World, അന്താരാഷ്ട്രം

ഇ​റാ​ക്കി​ലെ യു​എ​സ് എം​ബ​സി​ക്കു സ​മീ​പം വീ​ണ്ടും റോ​ക്ക​റ്റ് ആ​ക്ര​മ​ണം

ബാ​ഗ്ദാ​ദ്: യു​എ​സ്-​ഇ​റാ​ൻ സം​ഘ​ർ​ഷം മു​റു​കു​ന്ന​തി​നി​ടെ ഇ​റാ​ക്കി​ലെ യു​എ​സ് സ്ഥാ​ന​പ​തി​കാ​ര്യാ​ല​യ​ത്തി​നു സ​മീ​പം വീ​ണ്ടും റോ​ക്ക​റ്റ് ആ​ക്ര​മ​ണം. ഞാ​യ​റാ​ഴ്ച ര​ണ്ട് റോ​ക്ക​റ്റു​ക​ൾ യു​എ​സ് എം​ബ​സി​ക്ക് സ​മീ​പം പ​തി​ച്ച​താ​യി ദൃ​സാ​ക്ഷി​ക​ളെ ഉദ്ധരി​ച്ച് എ​എ​ഫ്പി റി​പ്പോ​ർ​ട്ട് ചെ​യ്തു. പ്രാ​ദേ​ശി​ക സൈ​നി​ക​ർ യു​എ​സ് സൈ​ന്യ​ത്തി​ൽ​നി​ന്നും പി​ൻ​മാ​റാ​ൻ ഇ​റാ​ൻ അ​നു​കൂ​ല സേ​നാ വി​ഭാ​ഗ​മാ​യ ഹാ​ഷ​ദ് അ​ൽ ഷാ​ബി ന​ൽ​കി​യ സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ഗ്രീ​ൻ‌​സോ​ണി​ൽ‌ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ഇ​ത് ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. മ​റ്റൊ​രു റോ​ക്ക​റ്റ് ഗ്രീ​സ് സോ​ണി​നു പു​റ​ത്ത് വീ​ടി​നു മു​ക​ളി​ൽ പ​തി​ച്ചു….

ഇ​റാ​ൻ പ്ര​തി​കാ​രം ചെ​യ്താ​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കും: ഭീ​ഷ​ണി ആ​വ​ർ​ത്തി​ച്ച് ട്രം​പ്
Main News, World, അന്താരാഷ്ട്രം

ഇ​റാ​ൻ പ്ര​തി​കാ​രം ചെ​യ്താ​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കും: ഭീ​ഷ​ണി ആ​വ​ർ​ത്തി​ച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ജ​ന​റ​ൽ ഖാ​സിം സു​ലൈ​മാ​നി​യു​ടെ വ​ധ​ത്തി​നു ഇ​റാ​ൻ പ്ര​തി​കാ​രം ചെ​യ്താ​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​വ​ർ എ​ന്തെ​ങ്കി​ലും ചെ​യ്താ​ൽ‌ വ​ലി​യ തി​രി​ച്ച​ടി​യാ​കും ഉ​ണ്ടാ​കു​ക- ട്രം​പ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഫ്ലോ​റി​ഡ​യി​ലെ അ​വ​ധി ആ​ഘോ​ഷ​ത്തി​നു ശേ​ഷം വാ​ഷിം​ഗ്ട​ണി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. അ​മേ​രി​ക്ക​ൻ സൈ​നി​ക​രെ പു​റ​ത്താ​ക്കാ​ൻ ഇ​റാ​ക്ക് പാ​ർ​ല​മെ​ന്‍റ് തീ​രു​മാ​നി​ച്ചാ​ൽ വ​ലി​യ ഉ​പ​രോ​ധം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി. അ​വ​ർ ത​ങ്ങ​ളോ​ട് പു​റ​ത്തു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ, അ​ത് സൗ​ഹാ​ർ​ദ​പ​ര​മ​ല്ലെ​ങ്കി​ൽ വ​ലി​യ ഉ​പ​രോ​ധ​മാ​കും നേ​രി​ടേ​ണ്ടി​വ​രി​ക​യെ​ന്നും ട്രം​പ് പ​റ​ഞ്ഞു. രാ​ജ്യ​ത്തു​നി​ന്ന്…

Main News, World, അന്താരാഷ്ട്രം

ഖ​ഷോ​ഗി വ​ധ​ക്കേ​സ്: അ​ഞ്ച് പ്ര​തി​ക​ൾ​ക്ക് വ​ധ​ശി​ക്ഷ

റി​യാ​ദ്: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജ​മാ​ൽ ഖ​ഷോ​ഗി​യെ വ​ധി​ച്ച കേ​സി​ൽ സൗ​ദി അ​റേ​ബ്യ അ​ഞ്ച് പ്ര​തി​ക​ൾ​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ചു. മൂ​ന്ന് പ്ര​തി​ക​ൾ​ക്ക് 24 വ​ർ​ഷം ത​ട​വ് ശി​ക്ഷ ല​ഭി​ച്ചു. കേ​സി​ലെ ഒ​രു പ്ര​തി​യെ കോ​ട​തി വെ​റു​തെ​വി​ട്ടു​വെ​ന്നും സൗ​ദി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​റി​യി​ച്ചു. സൗ​ദി രാ​ജാ​വ് മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്‍റെ ക​ടു​ത്ത വി​മ​ർ​ശ​ക​നാ​യി​രു​ന്ന ഖ​ഷോ​ഗി​യെ 2018 ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് തു​ർ​ക്കി ത​ല​സ്ഥാ​ന​മാ​യ ഇ​സ്താം​ബൂ​ളി​ലെ സൗ​ദി കോ​ണ്‍​സു​ലേ​റ്റി​നു​ള്ളി​ലാ​ണ് വ​ധി​ച്ച​ത്. കൊ​ല​യ്ക്ക് ശേ​ഷം പ്ര​തി​ക​ൾ മൃ​ത​ദേ​ഹം കോ​ണ്‍​സു​ലേ​റ്റി​ന് പു​റ​ത്തു​കൊ​ണ്ടു​പോ​യെ​ങ്കി​ലും എ​വി​ടെ​യാ​ണെ​ന്ന് ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല….

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ കൊ​ല​പാ​ത​കം; രാ​ജി പ്ര​ഖ്യാ​പി​ച്ച് മാ​ൾ​ട്ട  ദ്വീപ്  പ്ര​ധാ​ന​മ​ന്ത്രി
Main News, World, അന്താരാഷ്ട്രം

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ കൊ​ല​പാ​ത​കം; രാ​ജി പ്ര​ഖ്യാ​പി​ച്ച് മാ​ൾ​ട്ട ദ്വീപ് പ്ര​ധാ​ന​മ​ന്ത്രി

വാ​ലെ​റ്റ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഡാ​ഫ്‌​നെ ക​രു​വാ​ന ഗ​ലീ​സി​യ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ സ്തം​ഭി​ച്ച് സൗത്ത് യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട മാ​ൾ​ട്ട ദ്വീപ് സ​ർ​ക്കാ​ർ. പ്ര​ധാ​ന​മ​ന്ത്രി ജോ​സ​ഫ് മ​സ്ക്ക​റ്റ് രാ​ജി പ്ര​ഖ്യാ​പി​ച്ചു. പു​തു​വ​ർ​ഷ​ത്തി​ൽ താ​ൻ സ്ഥാ​ന​മൊ​ഴി​യു​ക​യാ​ണെ​ന്ന് ദേ​ശീ​യ ടെ​ലി​വി​ഷ​നീ​ലൂ​ടെ അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ ഭ​ര​ണ​ക​ക്ഷി​യാ​യ ലേ​ബ​ർ പാ​ർ​ട്ടി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ജോ​സ​ഫ് മ​സ്ക്ക​റ്റ് വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ കു​റ്റാ​രോ​പി​ത​രെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ച് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്. 2017 ഒ​ക്ടോ​ബ​റി​ലാ​ണ് വീ​ടി​നു സ​മീ​പ​ത്തു വെ​ച്ചു​ണ്ടാ​യ കാ​ർ ബോം​ബ്…

ഭീ​ക​രാ​ക്ര​മണം:   പ​ള്ളി​യി​ൽ വെ​ടി​വ​യ്പ്; 14 പേ​ർ കൊ​ല്ല​പ്പെ​ട്ടു
crime, Main News, World, അന്താരാഷ്ട്രം

ഭീ​ക​രാ​ക്ര​മണം: പ​ള്ളി​യി​ൽ വെ​ടി​വ​യ്പ്; 14 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഔ​ഗ​ദൂ​ഗു: പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബു​ർ​ക്കി​നോ ഫാ​സോ​യി​ൽ പ​ള്ളി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ 14 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഹ​ന്തോ​കൗ​ര​യി​ലെ പ​ള്ളി​യി​ൽ ശു​ശ്രൂ​ഷ ന​ട​ക്കു​ന്ന​തി​നെ ആ​യു​ധ​ധാ​രി പ​ള്ളി​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യും വെ​ടി​യു​തി​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ പ്രാ​ർ​ഥ​ന​യ്ക്കാ​യി എ​ത്തി​യ​വ​ര്‍ ചി​ത​റി​യോ​ടി​യെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ക്ര​മ​ണം ന​ട​ത്തി​യ​ശേ​ഷം തോ​ക്കു​ധാ​രി സ്കൂ​ട്ട​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ന​ട​ന്ന​ത് ഭീ​ക​രാ​ക്ര​മ​ണ​മാ​ണെ​ന്നു ത​ന്നെ​യാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

പാമ്പുകളോട് ഇഷ്ടം; പോറ്റിയത് 140 എണ്ണത്തെ, ഒടുവിൽ പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി മരണവും
Main News, World, അന്താരാഷ്ട്രം

പാമ്പുകളോട് ഇഷ്ടം; പോറ്റിയത് 140 എണ്ണത്തെ, ഒടുവിൽ പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി മരണവും

വാഷിങ്ടണ്‍: യുഎസിലെ ഇന്ത്യാനയില്‍ പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തി.  മുപ്പത്തിയാറുകാരിയായ ലോറ ഹേസ്റ്റിനെയാണ് എട്ടടിയോളം(2.4 മീറ്റര്‍) നീളമുള്ള പെരുമ്പാമ്പ് കഴുത്തില്‍ മുറുകിയ നിലയില്‍ കണ്ടെത്തിയത്. പാമ്പ് കഴുത്തില്‍ ചുറ്റിയതിനെ തുടര്‍ന്ന് ശ്വാസതടസം കാരണമാണ് ലോറ മരിക്കാനിടയായതെന്ന് മൃതദേഹപരിശോധനയ്ക്ക് ശേഷം പോലീസ് അറിയിച്ചു. വീട്ടില്‍ മരണത്തിനിടയാക്കിയ പെരുമ്പാമ്പുള്‍പ്പെടെ 140 പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 20 പാമ്പുകള്‍ ലോറയുടെ ഉടമസ്ഥാവകാശത്തിലുള്ളതാണ്. ലോറയ്ക്ക് പാമ്പുകളോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നതായാണ് വിവരം. പാമ്പുകളെ പ്രത്യേകമായി പാര്‍പ്പിച്ചിരുന്ന വീട് ബെന്റണ്‍ കൗണ്ടി ഷെരീഫ്…

Main News, World, അന്താരാഷ്ട്രം

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ 31 ഐ​എ​സ് ഭീ​ക​ര​ർ കീ​ഴ​ട​ങ്ങി

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ 31 ഐ​എ​സ് ഭീ​ക​ര​ർ കീ​ഴ​ട​ങ്ങി. ഭീ​ക​ര​ർ​ക്കു പു​റ​മേ 61 സ്ത്രീ​ക​ളും കു​ട്ടി​ക​ളും കീ​ഴ​ട​ങ്ങി​യ​താ​യി സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു അ​ച്ചി​ൻ ജി​ല്ല​യി​ലാ​ണ് ഭീ​ക​ര​ർ കീ​ഴ​ട​ങ്ങി​യ​ത്. നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും ഇ​വ​രി​ൽ​നി​ന്നു പി​ടി​ച്ചെ​ടുത്തു. ന​വം​ബ​റി​ലും ഭീ​ക​ര​രും സ്ത്രീ​ക​ളും കു​ട്ടി​ക​ളും സു​ര​ക്ഷ​സേ​ന​യ്ക്കു മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു.

1 2 3 5