ബം​ഗ​ളൂ​രു​വി​ൽ ഓസീസിനെ തകർത്ത് ഇന്ത്യ; പ​ര​ന്പ​ര
Cricket, Main News, Sports

ബം​ഗ​ളൂ​രു​വി​ൽ ഓസീസിനെ തകർത്ത് ഇന്ത്യ; പ​ര​ന്പ​ര

ബം​ഗ​ളൂ​രു: ഓ​സ്ട്രേ​ലി​യയ്​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് ഏ​ഴു വി​ക്ക​റ്റ് ജ​യം. ഓ​സീ​സ് ഉ​യ​ർ​ത്തി​യ 287 റ​ൺ​സ് വി​ജയ​ല​ക്ഷ്യം 47.3 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു. ഇ​തോ​ടെ പ​ര​ന്പ​ര​ 2-1ന് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി.

രോ​ഹി​ത് ശ​ർ​മ​യു​ടെ (119) സെ​ഞ്ചു​റി പ്ര​ക​ട​ന​വും അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ വി​രാ​ട് കോ​ഹ്‌​ലി (89) യു​ടെ​ ബാ​റ്റിം​ഗു​മാ​ണ് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്.128 പ​ന്തു​ക​ള്‍ നേ​രി​ട്ട രോ​ഹി​ത് ആ​റ് സി​ക്‌​സും എ​ട്ട് ഫോ​റു​മ​ട​ക്കം 119 റ​ണ്‍​സ് നേ​ടി​യാ​ണ് പു​റ​ത്താ​യ​ത്.

രോ​ഹി​ത്-​കോ​ഹ്‌​ലി സ​ഖ്യം സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് തീ​ർ​ക്കു​ക​യും ചെ​യ്തു. എ​ട്ട് ബൗ​ണ്ട​റി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ ഇ​ന്നിം​ഗ്സ്. നേ​ര​ത്തേ, 19 റ​ൺ​സെ​ടു​ത്ത ലോ​കേ​ഷ് രാ​ഹു​ലി​ന്‍റെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യ​ത്. 44 റ​ൺ​സെ​ടു​ത്ത ശ്രേ​യ​സ് അ​യ്യ​റും എ​ട്ട് റ​ൺ​സ് നേ​ടി​യ മ​നീ​ഷ് പാ​ണ്ഡെ​യു​മാ​ണ് ഇ​ന്ത്യ​യെ ജയത്തിലേക്ക് എ​ത്തി​ച്ച​ത്.

നേ​ര​ത്തേ, സ്റ്റീ​വ​ന്‍ സ്മി​ത്തി​ന്‍റെ സെ​ഞ്ചു​റി മി​ക​വി​ലാ​യി​രു​ന്നു ഓ​സീ​സ് 286 റ​ൺ​സ് എ​ടു​ത്ത​ത്. 132 പ​ന്തു​ക​ള്‍ നേ​രി​ട്ട സ്മി​ത്ത് ഒ​രു സി​ക്‌​സും 14 ഫോ​റു​മ​ട​ക്കം 131 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. സ്മി​ത്തി​നു പു​റ​മേ 54 റ​ണ്‍​സെ​ടു​ത്ത മാ​ര്‍​ന​സ് ല​ബു​ഷെ​യ്‌​നും അ​വ​ർ​ക്കാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ഇ​ന്ത്യ​ക്ക് വേ​ണ്ടി മു​ഹ​മ്മ​ദ് ഷ​മി നാ​ലു വി​ക്ക​റ്റും ര​വീ​ന്ദ്ര ജ​ഡേ​ജ ര​ണ്ടു വി​ക്ക​റ്റു​മെ​ടു​ത്തു. സൈ​നി, കു​ൽ​ദീ​പ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി.

January 20, 2020

Leave a Reply

Your email address will not be published. Required fields are marked *