ഗവർണറുടെ കോഴിക്കോട്ടെ പരിപാടി റദ്ദാക്കി; സുരക്ഷാ പ്രശ്നമെന്ന് രാജ്ഭവൻ
Featured, Kerala, Main News

ഗവർണറുടെ കോഴിക്കോട്ടെ പരിപാടി റദ്ദാക്കി; സുരക്ഷാ പ്രശ്നമെന്ന് രാജ്ഭവൻ

തിരുവനന്തപുരം∙ കോഴിക്കോട് ലിറ്റററി ഫെസ്റ്റിവലിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കേണ്ട പരിപാടി ഒഴിവാക്കി. സുരക്ഷാ കാരണങ്ങളാലാണ് പരിപാടി ഒഴിവാക്കിയതെന്ന് രാജ്ഭവന്‍ അറിയിച്ചു. കടപ്പുറത്ത് അന്‍പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന പരിപാടിയാണ് സംഘടിപ്പിച്ചത്. എന്നാൽ, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാൻ ബുദ്ധിമുട്ടാണെന്ന് ഡിസി ബുക്ക് അറിയിച്ചിരുന്നു. ഓഡിറ്റോറിയത്തില്‍ പിന്നീട് പരിപാടി സംഘടിപ്പിക്കാമെന്ന് അറിയിച്ചെന്ന് രാജ്ഭവന്‍ വ്യക്തമാക്കി.

അതേസമയം ഗവർണറുടെ പദവി സംസ്ഥാന സർക്കാരിനെ അവഹേളിക്കാൻ വേണ്ടിയുള്ളതാകരുതെന്ന് സിപിഎം. സിപിഎം മുഖപത്രത്തിലെ ലേഖനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണു പാർട്ടി നിലപാട് ആവർത്തിച്ചത്. ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രീതിക്കുേവണ്ടി അനുചിതമായ അഭിപ്രായ പ്രകടനങ്ങളും ഇടപെടലുകളും നടത്തുകയാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത നിയമസഭയെയും സര്‍ക്കാരിനെയും അവഹേളിക്കാനുള്ള അധികാര സ്ഥാനമല്ല ഗവര്‍ണര്‍ പദവി.  ഇപ്പോഴത്തെ ഗവര്‍ണര്‍ ഇത് മറക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തില്‍ ‍ആരോപിച്ചു.

നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു 10 ദിവസം മാത്രം ശേഷിക്കെ അദ്ദേഹവുമായി കടുത്ത ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടിലാണു സർക്കാർ. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് വാർഡുകളുടെ എണ്ണം കൂട്ടുന്നതിനായി കൊണ്ടു വരുന്ന ബില്ലിൽ ഗവർണർ ഒപ്പിടേണ്ടതുണ്ട്. ഇല്ലെങ്കിലുണ്ടാകുന്ന പ്രതിസന്ധിയും ഏറ്റുമുട്ടലിൽ നിന്നു പിൻവാങ്ങാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നു.

January 19, 2020

Leave a Reply

Your email address will not be published. Required fields are marked *