സി​ന്ധു, സൈ​ന, പ്ര​ണോ​യ് മു​ന്നോ​ട്ട്; ക​ശ്യ​പ്, ശ്രീ​കാ​ന്ത് പു​റ​ത്ത്
Main News, Sports

സി​ന്ധു, സൈ​ന, പ്ര​ണോ​യ് മു​ന്നോ​ട്ട്; ക​ശ്യ​പ്, ശ്രീ​കാ​ന്ത് പു​റ​ത്ത്

ക്വ​ലാ​ലം​പു​ർ: മ​ലേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു, സൈ​ന നെ​ഹ് വാ​ൾ, എ​ച്ച്.​എ​സ്. പ്ര​ണോ​യ്, സ​മീ​ർ വെ​ർ​മ എ​ന്നി​വ​ർ ര​ണ്ടാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു. അ​തേ​സ​മ​യം, കി​ഡം​ബി ശ്രീ​കാ​ന്ത്, ബി. ​സാ​യ് പ്ര​ണീ​ത്, പി. ​ക​ശ്യ​പ് എ​ന്നി​വ​ർ പു​രു​ഷ സിം​ഗി​ൾ​സി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യി.

ലോ​ക ഒ​ന്നാം ന​ന്പ​ർ താ​ര​മാ​യ കെ​ന്‍റോ മൊ​മോ​ട്ട​യോ​ടാ​ണ് ക​ശ്യ​പ് പ​രാ​ജ​യ​പ്പെ​ട്ട​ത്. ര​ണ്ടാം ന​ന്പ​ർ താ​ര​മാ​യ ചൗ ​ടി​ൻ ചെ​ന്നി​നോ​ടാ​യി​രു​ന്നു ശ്രീ​കാ​ന്തി​ന്‍റെ ആ​ദ്യ റൗ​ണ്ട് തോ​ൽ​വി.

വ​നി​താ സിം​ഗി​ൾ​സി​ൽ ആ​റാം സീ​ഡാ​യ സി​ന്ധു റ​ഷ്യ​യു​ടെ കൊ​സെ​റ്റ്സ്ക​യെ 21-15, 21-13നാ​ണ് ആ​ദ്യ റൗ​ണ്ടി​ൽ കീ​ഴ​ട​ക്കി​യ​ത്. ര​ണ്ടാം റൗ​ണ്ടി​ൽ ജ​പ്പാ​ന്‍റെ അ​യ ഒ​ഹോ​രി​യാ​ണ് സി​ന്ധു​വി​ന്‍റെ എ​തി​രാ​ളി. ബെ​ൽ​ജി​യ​ത്തി​ന്‍റെ ലി​യാ​നെ താ​നി​നെ മ​റി​ക​ട​ന്നാ​യി​രു​ന്നു സൈ​ന​യു​ടെ ര​ണ്ടാം റൗ​ണ്ട് പ്ര​വേ​ശ​നം. സ്കോ​ർ: 21-15, 21-17.

പു​രു​ഷ സിം​ഗി​ൾ​സി​ൽ ത​ന്നേ​ക്കാ​ൾ ഉ​യ​ർ​ന്ന റാ​ങ്കി​ലു​ള്ള ജ​പ്പാ​ന്‍റെ ക​ന്‍റ സു​ന്യേ​മ​യെ​യാ​ണ് മ​ല​യാ​ളി താ​ര​മാ​യ പ്ര​ണോ​യ് 21-9, 21-17നു ​കീ​ഴ​ട​ക്കി​യ​ത്. സു​ന്യേ​മ പ​ത്താം റാ​ങ്കി​ലും പ്ര​ണോ​യ് 26-ാം റാ​ങ്കി​ലു​മാ​ണ്.

January 9, 2020

Leave a Reply

Your email address will not be published. Required fields are marked *