മാസ് ആക്ഷൻ എന്‍റർടെയ്നറായി ഷൈലോക്ക്
Entertainment, Main News

മാസ് ആക്ഷൻ എന്‍റർടെയ്നറായി ഷൈലോക്ക്

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങൾക്കു ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഷൈലോക്ക്. സിനിമ ജനുവരിയിൽ റിലീസിനൊരുങ്ങുകയാണ്. പുറത്തുവിട്ട സിനിമയുടെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഒരു പലിശക്കാരന്‍റെ വേഷത്തിൽ സൂപ്പർതാരമെത്തുന്ന ചിത്രം മാസ് ആക്ഷന്‍ എന്‍റര്‍ടെയിനറായാണ് ഒരുക്കുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഗോപി സുന്ദറിന്‍റേതാണ് സംഗീതം. മീന ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

നടൻ രാജ് കിരൺ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്. ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഗുഡ്‌വിൽ എന്‍റര്‍ടെയ്ന്‍മെന്‍റ്സാണ് ഷൈലോക്ക് നിർമിക്കുന്നത്.

January 9, 2020

Leave a Reply

Your email address will not be published. Required fields are marked *