ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ: ഷ​റ​പ്പോ​വ​യ്ക്ക് വൈ​ൽ​ഡ് കാ​ർ​ഡ്
Main News, Sports

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ: ഷ​റ​പ്പോ​വ​യ്ക്ക് വൈ​ൽ​ഡ് കാ​ർ​ഡ്

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ലേ​ക്ക് ലോ​ക മു​ൻ ഒ​ന്നാം ന​ന്പ​ർ വ​നി​താ സിം​ഗി​ൾ​സ് താ​ര​മാ​യ റ​ഷ്യ​യു​ടെ മ​രി​യ ഷ​റ​പ്പോ​വ​യ്ക്ക് വൈ​ൽ​ഡ് കാ​ർ​ഡ് എ​ൻ​ട്രി ല​ഭി​ച്ചു. മു​പ്പ​ത്തി​ര​ണ്ടു​കാ​രി​യാ​യ ഷ​റ​പ്പോ​വ പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. 2008ൽ ​ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ സ്വ​ന്ത​മാ​ക്കി​യ ഷ​റ​പ്പോ​വ​യു​ടെ പേ​രി​ൽ അ​ഞ്ച് ഗ്ലാ​ൻ​സ്ലാം കി​രീ​ട​ങ്ങ​ളു​ണ്ട്. നി​ല​വി​ൽ 147-ാം റാ​ങ്കി​ലാ​ണ്.

ജ​നു​വ​രി 20 മു​ത​ലാ​ണ് സീ​സ​ണി​ലെ ആ​ദ്യ ഗ്രാ​ൻ​സ്ലാ​മാ​യ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ആ​രം​ഭി​ക്കു​ക. എ​ന്നാ​ൽ, ഓ​സ്ട്രേ​ലി​യ​യി​ൽ ഉ​ണ്ടാ​യ വ​ൻ കാ​ട്ടു​തീ​യെ​ത്തു​ട​ർ​ന്നു​ള്ള പു​ക​ഭീ​തി​യി​ൽ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ തീ​യ​തി ചി​ല​പ്പോ​ൾ വീ​ട്ടി​വ​യ്ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

January 9, 2020

Leave a Reply

Your email address will not be published. Required fields are marked *