Main News, National, politics, ദേശീയ വാർത്തകൾ, രാഷ്ട്രീയം

ബി​ജെ​പി സ​ർ​ക്കാ​ർ രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ യു​ദ്ധം ചെ​യ്യു​ന്നു: ക​ന​യ്യ കു​മാ​ർ

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ യു​ദ്ധം ചെ​യ്യു​ക​യാ​ണെ​ന്ന് ജെ​എ​ൻ​യു മു​ൻ വി​ദ്യാ​ർ​ഥി നേ​താ​വ് ക​ന​യ്യ കു​മാ​ർ. എ​ത്ര നാ​ണം​കെ​ട്ട സ​ർ​ക്കാ​രാ​ണി​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ആ​ദ്യം അ​വ​ർ ഫീ​സ് വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ചാ​ൽ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ത​ല്ലി​ച്ച​ത​യ്ക്കു​ന്നു. എ​ന്നി​ട്ടും വി​ദ്യാ​ർ​ഥി​ക​ൾ വ​ഴ​ങ്ങു​ന്നി​ല്ലെ​ങ്കി​ൽ അ​വ​രെ കൈ​കാ​ര്യം ചെ​യ്യാ​ൻ ഗു​ണ്ട​ക​ളെ അ​യ​ക്കു​ന്നു. അ​വ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തു​മു​ത​ൽ രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ യു​ദ്ധം ചെ​യ്യു​ക​യാ​ണ്-​ക​ന​യ്യ കു​മാ​ർ പ​റ​ഞ്ഞു.

“ഞാ​ൻ വീ​ണ്ടും പ​റ​യു​ന്നു, നി​ങ്ങ​ൾ​ക്ക് അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ക്കാം, പ​ക്ഷേ ഇ​ന്ത്യ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും ഉ​യി​ർ​ക്കും, അ​വ​ർ ഭ​ര​ണ​ഘ​ട​ന​യ്ക്കും ദ​രി​ദ്ര​ർ​ക്കും എ​തി​രാ​യ നി​ങ്ങ​ളു​ടെ ഗൂ​ഡാ​ലോ​ച​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക ത​ന്നെ​ചെ​യ്യും’-​ക​ന​യ്യ കൂ​ട്ടി​ച്ചേ​ർ​ത്തു.

January 6, 2020

Leave a Reply

Your email address will not be published. Required fields are marked *