നിയമവും ചട്ടവും പൊളിച്ചെഴുതും: അമിത്ഷാ
Featured, Main News, National, politics, ദേശീയ വാർത്തകൾ, രാഷ്ട്രീയം

നിയമവും ചട്ടവും പൊളിച്ചെഴുതും: അമിത്ഷാ

ന്യൂഡൽഹി ∙ ഇന്ത്യൻ ശിക്ഷാനിയമവും ( ഐപിസി) ക്രിമിനൽ നടപടിച്ചട്ടവും (സിആർപിസി) ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.

സ്ത്രീപീഡനക്കേസുകളിൽ പ്രതികൾക്കു ശിക്ഷ വൈകുന്നുവെന്ന് രാജ്യമെങ്ങും മുറവിളി ഉയരുന്ന പശ്ചാത്തലത്തിലാണു മന്ത്രിയുടെ പ്രതികരണം.

പുണെയിൽ ഡിജിപിമാരുടേയും ഐജിമാരുടെയും യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സമൂഹത്തിനു യോജ്യമായ രീതിയിൽ നിയമങ്ങളിൽ പൊളിച്ചെഴുത്തു വേണമെന്ന് അമിത് ഷാ പറഞ്ഞു.

ഐപിസിക്കും സിആർപിസിക്കും ആവശ്യമായ ഭേദഗതി നിർദേശിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം ഏതാനും ദിവസങ്ങൾ മുൻപു സംസ്ഥാനങ്ങൾക്കു കത്തെഴുതിയിരുന്നു

December 9, 2019

Leave a Reply

Your email address will not be published. Required fields are marked *