കോ​ണ്‍​ഗ്ര​സി​നൊ​പ്പം ചേ​ർ​ന്നു ക​ല്ലെ​റി​ഞ്ഞാ​ൽ അം​ഗീ​ക​രി​ക്കി​ല്ല; സി​പി​എ​മ്മി​നോ​ട് സി​പി​ഐ
Featured, Kerala, Main News, കേരള വാർത്തകൾ, രാഷ്ട്രീയം

കോ​ണ്‍​ഗ്ര​സി​നൊ​പ്പം ചേ​ർ​ന്നു ക​ല്ലെ​റി​ഞ്ഞാ​ൽ അം​ഗീ​ക​രി​ക്കി​ല്ല; സി​പി​എ​മ്മി​നോ​ട് സി​പി​ഐ

തൊ​ടു​പു​ഴ: സി​പി​എ​മ്മി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ഇ​ടു​ക്കി സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി. ഭൂ​പ്ര​ശ്ന​ങ്ങ​ളി​ൽ സി​പി​ഐ മ​ന്ത്രി​മാ​ർ​ക്കെ​തി​രെ സി​പി​എം ന​ട​ത്തു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ തൊ​ഴു​ത്തി​ൽ കു​ത്താ​ണ​ന്നു സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​രാ​മ​ൻ ആ​രോ​പി​ച്ചു.

പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ച​ർ​ച്ച ചെ​യ്യേ​ണ്ട​തു മു​ന്ന​ണി​യി​ലും കാ​ബി​നെ​റ്റി​ലു​മാ​ണ്. കോ​ണ്‍​ഗ്ര​സു​കാ​ർ​ക്കൊ​പ്പം സി​പി​എ​മ്മും സി​പി​ഐ​യെ ക​ല്ലെ​റി​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ടു​ക്കി​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ളു​ടെ​യെ​ല്ലാം ഉ​ത്ത​ര​വാ​ദി​ക​ൾ റ​വ​ന്യൂ വ​കു​പ്പും അ​ത് ഭ​രി​ക്കു​ന്ന മ​ന്ത്രി​യു​മാ​ണ​ന്നു വ​രു​ത്തി​തീ​ർ​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും സി​പി​ഐ ജി​ല്ലാ നേ​തൃ​ത്വം ആ​രോ​പി​ച്ചു.

ഇ​ടു​ക്കി ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വ് ഉ​ൾ​പ്പ​ടെ വി​വാ​ദ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സി​പി​എ​മ്മി​നെ​തി​രെ സി​പി​ഐ ജി​ല്ലാ നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി​യ​ത്.

December 2, 2019

Leave a Reply

Your email address will not be published. Required fields are marked *