Football, Main News, Sports

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ വീ​ഴ്ത്തി ലി​വ​ർ​പൂ​ൾ; ബ​ഹു​ദൂ​രം മു​ന്നി​ൽ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ ക്ലാ​സി​ക് പോ​രാ​ട്ട​ത്തി​ൽ ലി​വ​ർ​പൂ​ളി​ന് ജ​യം. ആ​ൻ​ഫീ​ൽ​ഡി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി. സീ​സ​ണി​ൽ അ​പ​രാ​ജി​ത കു​തി​പ്പ് തു​ട​രു​ന്ന ലി​വ​ര്‍​പൂ​ള്‍ ജ​യ​ത്തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ബ​ഹു​ദൂ​രം മു​ന്നി​ൽ മു​ന്നി​ലെ​ത്തി.

നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ ക​ളി​യു​ടെ സ​മ​സ്ത മേ​ഖ​ല​യി​ലും വ​രി​ഞ്ഞു​കെ​ട്ടി​യാ​ണ് ലി​വ​ർ​പൂ​ൾ വി​ജ​യം നേ​ടി​യ​ത്. ആ​റാം മി​നി​റ്റി​ൽ ഫാ​ബി​ന്യോ​യി​ലൂ​ടെ ലി​വ​ർ​പൂ​ൾ ഗോ​ൾ​വേ​ട്ട ആ​രം​ഭി​ച്ചു. പ​തി​മൂ​ന്നാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ് സ​ല​യും 51-ാം മി​നി​റ്റി​ൽ സാ​ദി​യോ മാ​നെ​യും വ​ല​കു​ലു​ക്കി​യ​തോ​ടെ ലി​വ​ർ​പൂ​ളി​ന്‍റെ ലീ​ഡ് മൂ​ന്നാ​യി ഉ​യ​ർ​ന്നു.

78ാം മി​നി​റ്റി​ൽ ബെ​ർ​ണാ​ഡോ സി​ൽ​വ​യു​ടെ ഗോ​ളി​ലൂ​ടെ സി​റ്റി തി​രി​ച്ച​ടി​ച്ചു. അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ സി​റ്റി പൊ​രു​തി നോ​ക്കി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ലി​വ​ർ​പൂ​ളി​ന്‍റെ പ്ര​തി​രോ​ധ​കോ​ട്ട ത​ക​ർ​ക്കാ​ൻ പെ​പ് ഗ്വാ​ർ​ഡി​യോ​ള​യു​ടെ ടീ​മി​നാ​യി​ല്ല.

ലി​വ​ർ​പൂ​ൾ 12 മ​ത്സ​ര​ങ്ങ​ളി​ൽ 34 പോ​യി​ന്‍റു​മാ​യി ഒ​ന്നാം​സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ലെ​സ്റ്റ​ർ സി​റ്റി​ക്ക് 26 പോ​യി​ന്‍റാ​ണു​ള്ള​ത്. മൂ​ന്നാം തോ​ൽ​വി നേ​രി​ട്ട മാ​ഞ്ച​സ്റ്റ​ർ സി​റ്റി 25 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ്.

November 11, 2019

Leave a Reply

Your email address will not be published. Required fields are marked *