Main News, Sports

ജം​ഷ​ദ്പൂ​രി​നെ കീ​ഴ​ട​ക്കി; കോ​ൽ​ക്ക​ത്ത

കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ല്ലി​ൽ ജം​ഷ​ദ്പൂ​രി​നെ​തി​രെ എ​ടി​കെ​യ്ക്ക് ജ​യം. ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് കോ​ൽ​ക്ക​ത്ത​യു​ടെ ജ​യം. മ​ത്സ​ര​ത്തി​ലെ മൂ​ന്നു ഗോ​ളു​ക​ൾ പെ​നാ​ൽ​റ്റി​യി​ൽ നി​ന്നാ​ണ് പി​റ​ന്ന​ത്.

ആ​ദ്യ പ​കു​തി ഗോ​ള്‍ ര​ഹി​ത​മാ​യി​രു​ന്നു. 57-ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ റോ​യ് കൃ​ഷ്ണ​യാ​ണ് ആ​തി​ഥേ​യ​ര്‍​ക്ക് ലീ​ഡ് സ​മ്മാ​നി​ച്ച​ത്. 71-ാം മി​നി​റ്റി​ൽ ല​ഭി​ച്ച ര​ണ്ടാം പെ​നാ​ൽ​റ്റി​യും കൃ​ഷ്ണ ത​ന്നെ ല​ക്ഷ്യ​ത്തി​ൽ എ​ത്തി​ച്ചു.

ക​ളി​യു​ടെ അ​വ​സാ​നം ജം​ഷ​ദ്പൂ​രി​നും ഒ​രു പെ​നാ​ൽ​റ്റി ല​ഭി​ച്ചു. 85-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി സെ​ർ​ജി​യോ കാ​സ്റ്റി​ൽ വ​ല​യി​ലാ​ക്കി. അ​തി​നു പി​ന്നാ​ലെ ഇ​ഞ്ചു​റി ടൈ​മി​ൽ ഗാ​ർ​സി​യ​യി​ലൂ​ടെ മൂ​ന്നാം ഗോ​ൾ നേ​ടി​ക്കൊ​ണ്ട് എ​ടി​കെ വി​ജ​യം ഉ​റ​പ്പി​ച്ചു.

എ​ടി​കെ​യു​ടെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​ണ്. ഇ​തോ​ടെ നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്നു ജ​യ​വും ഒ​രു തോ​ൽ​വി​യു​മാ​യി ഒ​മ്പ​തു പോ​യി​ന്‍റു​ള്ള എ​ടി​കെ ത​ല​പ്പ​ത്ത് എ​ത്തി. നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ എ​ട്ടു പോ​യി​ന്‍റു​ള്ള ഗോ​വ എ​ഫ്സി​യാ​ണ് ര​ണ്ടാ​മ​ത്.

November 10, 2019

Leave a Reply

Your email address will not be published. Required fields are marked *