അ​യോ​ധ്യ കേ​സി​ൽ വി​ധി ശ​നി​യാ​ഴ്ച; രാ​ജ്യ​ത്ത് അ​തീ​വ​സു​ര​ക്ഷ
Main News, National

അ​യോ​ധ്യ കേ​സി​ൽ വി​ധി ശ​നി​യാ​ഴ്ച; രാ​ജ്യ​ത്ത് അ​തീ​വ​സു​ര​ക്ഷ

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ കേ​സി​ലെ സു​പ്ര​ധാ​ന​വി​ധി സു​പ്രീം​കോ​ട​തി ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് നാ​ളെ രാ​വി​ലെ 10.30ന് ​വി​ധി പ്ര​സ്താ​വം ന​ട​ത്തും. കേ​സി​ൽ 40 ദി​വ​സം നീ​ണ്ട തു​ട​ർ വാ​ദ​ത്തി​ന് ശേ​ഷ​മാ​ണ് വി​ധി പ​റ​യു​ന്ന​ത്. ശ​നി​യാ​ഴ്ച അ​വ​ധി​ദി​ന​മാ​യി​ട്ടും അ​യോ​ധ്യ കേ​സി​ല്‍ വി​ധി പ​റ​യാ​ന്‍ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
അ​യോ​ധ്യ കേ​സി​ന്‍റെ വി​ധി വ​രാ​നി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. അ​യോ​ധ്യ​ക്കു പു​റ​മേ യു​പി​യി​ലെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​ജ്യ​ത്താ​കെ​യും അ​തീ​വ​സു​ര​ക്ഷ ഒ​രു​ക്കു​ന്ന​ത്. അ​യോ​ധ്യ​യി​ലെ ത​ർ​ക്ക​ഭൂ​മി പ്ര​ദേ​ശ​ത്ത് കേ​ന്ദ്ര​സേ​ന​ക​ളും ദ്രു​ത​ക​ർ​മ സേ​ന​യും അ​ട​ക്കം 12,000 സു​ര​ക്ഷാ സൈ​നി​ക​രെ നി​യോ​ഗി​ച്ചു നാ​ലു ത​ല​ങ്ങ​ളി​ലാ​ണു സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​ത്.നാ​ലാ​യി​രം കേ​ന്ദ്ര​സേ​നാം​ഗ​ങ്ങ​ൾ അ​ട​ക്കം 12,000 പോ​ലീ​സു​കാ​രെ​യാ​ണ് അ​യോ​ധ്യ​യി​ൽ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. അ​യോ​ധ്യ​യി​ൽ ഡി​സം​ബ​ർ അ​വ​സാ​നം വ​രെ നി​രോ​ധ​നാ​ജ്ഞ​യും ഏ​ർ​പ്പെ​ടു​ത്തി. സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​നും റി​പ്പോ​ർ​ട്ട് ചെ​യ്യാ​നു​മാ​യി 1,600 ഗ്രാ​മ​ങ്ങ​ളി​ൽ 16,000 സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ​യും പോ​ലീ​സ് മൈ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ബ​ന്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ബി​ഹാ​ർ, മ​ധ്യ​പ്ര​ദേ​ശ്, ഡ​ൽ​ഹി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും അ​തീ​വ​ജാ​ഗ്ര​ത ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

November 8, 2019

Leave a Reply

Your email address will not be published. Required fields are marked *