പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ: ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു
Featured, Kerala, Main News

പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ: ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്ട്: ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം.​കെ.​ഗി​രീ​ഷി​നെ തി​രി​ച്ചെ​ടു​ത്തു. കാ​ഞ്ഞ​ങ്ങാ​ട്ട് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യാ​യാ​ണ് നി​യ​മ​നം. പ്ര​വാ​സി സാ​ജ​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ഗി​രീ​ഷി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്ന​ത്.

സാ​ജ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​ർ​ഥാ​സ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് അ​നു​മ​തി ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ഴ്ച​യു​ണ്ടാ​യി എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ന​ട​പ​ടി. എ​ന്നാ​ൽ ഗി​രീ​ഷി​ന് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​ത്ത​ര മേ​ഖ​ല ന​ഗ​ര​കാ​ര്യ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഗി​രീ​ഷി​ന്‍റെ സ​സ്‌​പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

കേ​സി​ൽ ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പി.കെ ശ്യാ​മ​ള​യെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ചോ​ദ്യം ചെ​യ്യു​ക​യും ഫ​യ​ലു​ക​ൾ പി​ടി​ച്ചെ​ടു​ത്തു പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ക്രി​മി​ന​ൽ കു​റ്റം ചെ​യ്തെ​ന്ന് സ്ഥാ​പി​ക്കാ​നാ​വ​ശ്യ​മാ​യ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​ൻ ക്രൈം​ബ്രാ​ഞ്ചി​ന് ക​ഴി​ഞ്ഞി​ല്ല. മ​നോ​വി​ഷ​മ​മാ​ണ് സാ​ജ​ന്‍റെ മ​ര​ണ കാ​ര​ണ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

November 7, 2019

Leave a Reply

Your email address will not be published. Required fields are marked *