crime, Main News

തൃശൂരിൽ വീണ്ടും കള്ളനോട്ട് വേട്ട; 14 ലക്ഷം പിടിച്ചു

തൃ​ശൂ​ർ: കാ​ര​മു​ക്കി​ൽ വീ​ണ്ടും ക​ള്ള​നോ​ട്ട് വേ​ട്ട. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ 14 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് പി​ടി​കൂ​ടി.

ബു​ധ​നാ​ഴ്ച കാ​ര​മു​ക്കി​ൽ​നി​ന്നും നാ​ല്പ​തു ല​ക്ഷം രൂ​പ​യു​ടെ ക​ള്ള നോ​ട്ടു​ക​ളു​മാ​യി ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തി​രു​ന്നു. എ​ട​ക്ക​ഴി​യൂ​ർ സ്വ​ദേ​ശി ജ​വാ​ഹ്, നി​സാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ര​ണ്ടാ​യി​ര​ത്തി​ന്‍റെ നോ​ട്ടു​ക​ളാ​യി​രു​ന്നു ഇ​വ​ർ കൈ​വ​ശം വ​ച്ചി​രു​ന്ന​ത്. ക​ള്ള​നോ​ട്ട് കെ​ട്ടു​ക​ളു​മാ​യി സ്കൂ​ട്ട​റി​ൽ പോ​കു​മ്പോ​ൾ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

November 7, 2019

Leave a Reply

Your email address will not be published. Required fields are marked *