രാജാവ് ശനി തന്നെ; ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ വ്യാഴത്തെ കടത്തിവെട്ടി
Sic-Tech

രാജാവ് ശനി തന്നെ; ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ വ്യാഴത്തെ കടത്തിവെട്ടി

പഗ്രഹങ്ങളുടെ എണ്ണത്തില്‍ വ്യാഴത്തെ കടത്തിവെട്ടി ശനി ഒന്നാമതെത്തി. വലയ ഗ്രഹത്തിനുചുറ്റും കറങ്ങുന്ന 20 പുതിയ ഗ്രഹങ്ങളെക്കൂടി കണ്ടെത്തിയതോടെയാണ് വ്യാഴത്തിന് ഒന്നാം സ്ഥാനം നഷ്ടമായത്. ഇതോടെ ശനിക്ക് 82 ഉപഗ്രഹങ്ങളും വ്യാഴത്തിന് 79 ഉപഗ്രഹങ്ങളുമായി.

 

ഹവായ് ദ്വീപില്‍ സ്ഥാപിച്ച സുബാരു ടെലിസ്‌കോപ്പാണ് ശനിയുടെ പുതിയ ഉപഗ്രഹങ്ങളെ കണ്ടെത്തിയത്. പുതുതായി കണ്ടെത്തിയ ഉപഗ്രഹങ്ങള്‍ക്ക് ശനിയില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്.

 

ഇവയില്‍ പതിനേഴും എതിര്‍ദിശയിലാണ് ശനിയെ ചുറ്റുന്നതെന്നതും പുതിയ കണ്ടെത്തലിനെ വ്യത്യസ്തമാക്കുന്നു. റിട്ടോഗ്രേഡ് ദിശയെന്നറിയപ്പെടുന്ന ഈ ദിശയ്ക്ക് വിപരീതമായി മറ്റ് മൂന്ന് ഉപഗ്രഹങ്ങളും ശനിയുടെ കറക്കത്തിനൊപ്പം പ്രൊഗ്രേഡ് ദിശയിലാണ് ചുറ്റുന്നത്.

 

പല ഗ്രഹങ്ങളുമായും ഉല്‍ക്കകളുമായും കൂട്ടിയിടിച്ചതാണ് ഈ ഉപഗ്രഹങ്ങളെ ശനിയുടെ ഭ്രമണപഥത്തിലെത്തിച്ചതെന്നാണ് കരുതുന്നത്. ശനിയുടെ ഗുരുത്വാകര്‍ഷണമാണ് ഇവയെ ഈ പ്രത്യേക ഓര്‍ബിറ്റിലെത്തിച്ചത്.

 

തികച്ചും വ്യത്യസ്തമായ ഓര്‍ബിറ്റില്‍ ചുറ്റുന്നതുകൊണ്ട് ഇത്രകാലവും ഈ ഗ്രഹങ്ങളെ ശനിയുടെ ഉപഗ്രഹങ്ങളായി കണക്കാക്കിയിരുന്നില്ല. വൈകിയാണെങ്കിലും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ലോസ് ആഞ്ജലിസിലെ (യു.സി.എല്‍.എ.) ശാസ്ത്രജ്ഞരാണ് ഈ പുതിയ കണ്ടുപിടിത്തം നടത്തിയത്.

 

പുതിയ ഗ്രഹങ്ങള്‍ക്കുപേരിടാനുള്ള മത്സരവും ഇതോടൊപ്പം തുടങ്ങിയിട്ടുണ്ട്. നോര്‍സ്, ഗാല്ലിക്, ഇന്യൂട്ട് പുരാണങ്ങളിലെയും ഐതിഹ്യങ്ങളിലെയും കഥാപാത്രങ്ങളുടെ പേരുകളില്‍നിന്നാവണമെന്നുമാത്രം.

October 21, 2019

Leave a Reply

Your email address will not be published. Required fields are marked *