Main News, Other Sports, Sports

ക്രിസ്റ്റ്യൻ കോൾമാൻ വേഗത്തിന്‍റെ രാജാവ്

ദോ​ഹ: ഭൂ​ഗോ​ള​ത്തെ വേ​ഗ രാ​ജാ​വാ​കാ​നു​ള്ള പു​രു​ഷ വി​ഭാ​ഗം 100 മീ​റ്റ​ർ ലോ​ക അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് പോ​രാ​ട്ട​ത്തി​ന്‍റെ സെ​മി​യി​ലും താ​ര​മാ​യ​ത് അ​മേ​രി​ക്ക​യു​ടെ ക്രി​സ്റ്റ്യ​ൻ കോ​ൾ​മാ​ൻ​ത​ന്നെ. സെ​മി ഫൈ​ന​ലി​ലെ ആ​ദ്യ ഹീ​റ്റി​ൽ ഓ​ടി​യ കോ​ൾ​മാ​ൻ 9.88 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷിം​ഗ് ലൈ​ൻ ക​ട​ന്നു. സെ​മി​യി​ലും 10 സെ​ക്ക​ൻ​ഡി​ൽ താ​ഴെ സ​മ​യം കു​റി​ച്ച ഏ​ക താ​ര​വും കോ​ൾ​മാ​ൻ ആ​ണ്.

ര​ണ്ടാം ഹീ​റ്റ്സി​ലാ​ണ് വാ​ശി​യേ​റി​യ പോ​രാ​ട്ടം ന​ട​ന്ന​ത്. ജ​മൈ​ക്ക​യു​ടെ യൊ​ഹാ​ൻ ബ്ലേ​ക്ക്, അ​മേ​രി​ക്ക​യു​ടെ നി​ല​വി​ലെ ചാ​ന്പ്യ​ൻ ജ​സ്റ്റി​ൻ ഗാ​റ്റ്‌​ലി​ൻ എ​ന്നി​വ​രെ പി​ന്ത​ള്ളി കാ​ന​ഡ​യു​ടെ ആ​ന്ദ്രേ ഡി ​ഗ്രാ​സി 10.07 സെ​ക്ക​ൻ​ഡോ​ടെ ഒ​ന്നാ​മ​ത് ഫി​നി​ഷ് ചെ​യ്ത് ഫൈ​ന​ൽ ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി. ബ്ലേ​ക്ക് (10.09), ഗാ​റ്റ്‌​ലി​ൻ (10.09) ഫോ​ട്ടോ​ഫി​നി​ഷി​ൽ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​മാ​യി.

മൂ​ന്നാം ഹീ​റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ അ​കാ​നി സിം​ബൈ​ൻ ആ​ണ് താ​ര​മാ​യ​ത്. 10.01 സെ​ക്ക​ൻ​ഡി​ൽ സിം​ബൈ​ൻ ഫി​നി​ഷിം​ഗ് ലൈ​ൻ​തൊ​ട്ട് ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി. കോ​ൾ​മാ​ൻ, സിം​ബൈ​ൻ, ബ്രി​ട്ട​ന്‍റെ ഹ​ർ​ണെ​ൽ ഹ്യൂ​സ് (10.05), ആ​ന്ദ്രേ ഡി ​ഗ്രാ​സി, ബ്ലേ​ക്ക്, ഗാ​റ്റ്‌​ലി​ൻ എ​ന്നി​വ​രാ​ണ് സെ​മി​യി​ലെ ആ​ദ്യ ആ​റ് മി​ക​ച്ച സ​മ​യം കു​റി​ച്ച​വ​ർ.

September 29, 2019

Leave a Reply

Your email address will not be published. Required fields are marked *