കാ​മ​റ ഡി​സ്പ്ലേ​യി​ൽ ത​ക​രാ​ർ: നി​സാ​ൻ 13 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു വി​ളി​ക്കു​ന്നു
Automotive, Main News

കാ​മ​റ ഡി​സ്പ്ലേ​യി​ൽ ത​ക​രാ​ർ: നി​സാ​ൻ 13 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു വി​ളി​ക്കു​ന്നു

വാ​ഷിം​ഗ്ട​ൺ: ബാ​ക്ക​പ്പ് കാ​മ​റാ ഡി​സ്പ്ലേ​യി​ൽ‌ ത​ക​രാ​റു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ജാ​പ്പ​നീ​സ് കാ​ർ നി​ർ​മാ​ണ ക​ന്പ​നി​യാ​യ നി​സാ​ൻ യു​എ​സി​ലും കാ​ന​ഡ​യി​ലും പു​റ​ത്തി​റ​ക്കി​യ 13 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു വി​ളി​ക്കു​ന്നു. 2018 മു​ത​ല്‍ 2019 വ​രെ കാ​ല​യ​ള​വി​ല്‍ നി​ര്‍​മി​ച്ച വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ത​ക​രാ​ർ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

നി​സാ​ൻ അ​ൾ​ട്ടി​മ, ഫ്ര​ണ്ട​യ​ർ, കി​ക്ക്സ്, ലീ​ഫ്, മാ​ക്സി​മ, മു​റാ​നോ, എ​ൻ​വി, എ​ൻ​വി 200, പാ​ത്ത്ഫൈ​ൻ​ഡ​ർ, റ​ഫ് സ്പോ​ർ​ട്ട്, സെ​ൻ​ട്ര, ടൈ​റ്റാ​ൻ, വെ​ർ​സ നോ​ട്ട്, വെ​ർ​സ സെ​ഡാ​ൻ എ​ന്നീ മോ​ഡ​ലു​ക​ളാ​ണ് തി​രി​ച്ച് വി​ളി​ക്കു​ന്ന​ത്. തി​രി​ച്ചു വി​ളി​ച്ച വാ​ഹ​ന​ങ്ങ​ൾ ഇ​സ്ര​യേ​ൽ, കൊ​റി​യ, സാ​യ്പാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ക​യ​റ്റി അ​യ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ക​ന്പ​നി അ​റി​യി​ച്ചു.

ബാ​ക്ക​പ്പ് കാ​മ​റാ ഡി​സ്പ്ലേ​യി​ലെ ത​ക​രാ​ർ ഫെ​ഡ​റ​ൽ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ക​ന്പ​നി​യു​ടെ ന​ട​പ​ടി. തി​രി​ച്ചു വി​ളി​ച്ച വാ​ഹ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി പ​രി​ഹ​രി​ച്ച് ന​ല്‍​കു​മെ​ന്ന് നി​സാ​ൻ ക​ന്പ​നി വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

September 25, 2019

Leave a Reply

Your email address will not be published. Required fields are marked *